NEWS

‘ലൈഫ് ഗാര്‍ഡ്സ് അഭിനയമാണെന്ന് തെറ്റിദ്ധരിച്ചു’, ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തില്‍ ഫഹദും നമിതയും!

യുവനിരയിലെ ശ്രദ്ധേയതാരം ഫഹദ് ഫാസിലും പുതുതലമുറയിലെ സൂപ്പര്‍ നായിക നാമിതാ പ്രമോദും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘റോള്‍ മോഡല്‍’. റാഫിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍.കഴിഞ്ഞ ദിവസം റോള്‍ മോഡലിന്റെ ചിത്രീകരണത്തിനിടയില്‍ വലിയൊരപകടമുണ്ടായി. നായകനായ ഫഹദിനെ ജെറ്റ് സ്കെയിലില്‍ ഇരുത്തി നമിത കടലിലേക്ക്‌ പോകുന്ന രംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഈ രംഗം ചിത്രീകരിക്കുന്നതിനിടെ ഇരുവരും കടലിലേക്ക്‌ വീഴുകയായിരുന്നു. ഇവര്‍ കടലിലേക്ക് വീഴുന്നത് ഷൂട്ടിംഗ് ആണെന്ന് കരുതിയ ‘ലൈഫ് ഗാര്‍ഡ്സ് രക്ഷാപ്രവര്‍ത്തനത്തിനായി മുന്നോട്ടു വന്നില്ല.
ഷൂട്ടിംഗ് സൈറ്റില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ്‌ ‘ലൈഫ് ഗാര്‍ഡ്സ് എത്തി നമിതയെയും ഫഹദിനെയും കരയ്ക്കെത്തിച്ചത്.അങ്ങനെയൊരു മുന്നറിയിപ്പ് അവര്‍ക്ക് ലഭിച്ചിരുന്നില്ലായെങ്കില്‍ ഞങ്ങളുടെ ജീവന്‍ തന്നെ നഷ്ടപ്പെടുമായിരുന്നുവെന്ന് നമിത ഭീതിയോടെ പങ്കുവെയ്ക്കുന്നു.

shortlink

Post Your Comments


Back to top button