
സംവിധായകന് കമലിനെതിരായ പ്രതിഷേധം താന്‍ അറിഞ്ഞിരുന്നില്ലെന്ന് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. ഒരോരുത്തർക്കും ജീവിതത്തിൽ ഓരോന്ന് സംഭവിക്കണമെന്നുണ്ട്. അതുപോലെ സംഭവിച്ചതായി ഇതിനെയും കരുതിയാൽ മതിയെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.
“ഞാൻ യുഎസിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് കേരളത്തിൽ എത്തിയത്. അതിനാൽ കമലിനെതിരായ പ്രതിഷേധത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല.” മോഹന്‍ലാല്‍ പറയുന്നു.
നോട്ട് നിരോധനത്തിനെതിരായി പ്രസംഗിച്ച സാഹിത്യകാരന് എം.ടി വാസുദേവന്‍ നായർക്കെതിരായ പ്രതിഷേധം അനാവശ്യമാണെന്നും മോഹൻലാൽ കൂട്ടിച്ചേര്‍ത്തു. ഒരോരുത്തർക്കും ഓരോ നിലപാടായിരിക്കും ഉണ്ടാകുക. തന്റെ മനസ്സിൽ തോന്നുന്നത് പാവം എംടി സാറിനെ വിടണമെന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments