CinemaGeneralNEWS

നാഗചൈതന്യയുടെ വില്ലനായി ഇർഷാദ് തെലുങ്കിലേക്ക്

മലയാളത്തില്‍ സഹനടനായി മികച്ച അഭിനയം കാഴ്ചവച്ച ഇര്‍ഷാദ് നാഗചൈതന്യയുടെ വില്ലനായി തെലുങ്കില്‍ ചുവടുറപ്പിക്കുന്നു.

നാഗചൈതന്യയെ നായകനാക്കി കല്യാന്‍ കൃഷ്ണ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലൂടെ മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ മാറ്റിമറിച്ചുകൊണ്ട് തെലുങ്ക് ചലച്ചിത്രമേഖലയില്‍ തന്റെ കഴിവ് തെളിയുക്കുകയാണ് ഇര്‍ഷാദ്. ചിത്രത്തില്‍ പ്രഭാകര്‍ എന്ന എംഎല്‍എയുടെ വേഷമാണ് ഇര്‍ഷാദ് അവതരിപ്പിക്കുന്നത്. പ്രഭു എന്ന് വിളിപ്പേരുള്ള ഇയാളുടെ അടുത്ത അനുയായികളായി ജഗത്പതി ബാബുവും സമ്പത്തും ചിത്രത്തിലെത്തുന്നു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഹൈദ്രാബാദില്‍ പുരോഗമിക്കുന്നു.

ചെറിയ ചെറിയ വേഷങ്ങളില്‍ തുടങ്ങി പിന്നീട് പാഠം ഒന്ന് ഒരു വിലാപം, പുലിജന്മം,ഭക്ത ജനങ്ങളുടെ ശ്രദ്ധയ്ക്ക്‌, ഭൂമി മലയാളം, വിലാപങ്ങള്‍ക്കപ്പുറം തുടങ്ങിയ കലാമൂല്യം ഉള്ള ചിത്രങ്ങളില്‍ കുറെ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ ഇര്‍ഷാദിന് സാധിച്ചു.

ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ പുള്ളിപുലികളിലെ ചക്ക മണിയന്‍ ആയും, സു സു സുധി വാത്മീകത്തിലെ വില്ലന്‍ കുറുപ്പായും ,ദൃശ്യത്തിലെ SI സുരേഷ് ബാബു ആയും, കസബയിലെ വഷളന്‍ പോലീസ് ഓഫീസറായും ഒക്കെ തിളങ്ങിയ ഇര്‍ഷാദിന് ഏറെ കയ്യടി ലഭിച്ചത് അനുരാഗ കരിക്കിന്‍ വെള്ളത്തിലെ ഇര്‍ഫാന്‍ ഖാന്‍ എന്ന കഥാപാത്രത്തിനാണ്. തൃശ്ശിവപേരൂര്‍ ക്ലിപ്തം ആണ് ഇര്‍ഷാദിന്‍റെ ഉടനെ വരാനുള്ള സിനിമ.

shortlink

Related Articles

Post Your Comments


Back to top button