GeneralNEWS

നിലപാട് മയപ്പെടുത്തി തീയറ്റർ ഉടമകൾ ; എല്ലാം ശുഭമായി അവസാനിക്കും എന്ന് സൂചന

തീയറ്റർ ഉടമകളുടെ കർശന നിലപാടുകൾക്ക് അയവ് വരുന്നതായി റിപ്പോർട്ട്. സർക്കാരുമായി ഏറ്റുമുട്ടലിന് തയ്യാറാകാതെ നിലവിലുള്ള ഉപാധികളോടെ തന്നെ, തീയറ്ററുകളുടെ പ്രവർത്തനം പുനരാരംഭിക്കും എന്നും അറിയാൻ സാധിക്കുന്നു. അതിന്റെ ഭാഗമായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ അടിയന്തിര ജനറൽ ബോഡി തുടങ്ങിയിരിക്കുകയാണ്. സമരത്തെ നേരിടാനായി സമാന്തര മാർഗ്ഗങ്ങൾ കണ്ടെത്തി മുന്നേറുന്ന സിനിമയിലെ മറ്റു സംഘടനകളോടും, കെ.എസ്.എഫ്.ഡി.സി’യോടും ഇനിയും എതിർത്ത് നിൽക്കാനുള്ള കെൽപ്പ് ഫെഡറേഷന് ഇല്ല എന്നതാണ് ഇപ്പോഴത്തെ മനംമാറ്റത്തിനുള്ള പ്രധാന കാരണം.

ഇതുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് 4 മണിക്ക് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ വാർത്താസമ്മേളനം ഉണ്ടായിരിക്കുന്നതാണ്

shortlink

Related Articles

Post Your Comments


Back to top button