കഴിഞ്ഞ ദിവസം യേശുദാസ് നടത്തിയ സെല്‍ഫി പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു.
ഗാനഗന്ധര്‍വ്വന്റെ സെല്‍ഫി പരാമര്‍ശം ഇങ്ങനെ;
“സെല്‍ഫി വന്നതോടെ തൊട്ടുരുമ്മിനിന്ന് ഫോട്ടോയെടുക്കണം. അതുപറ്റില്ലെന്ന് ആണിനെയും പെണ്ണിനെയും ഞാന്‍ വിലക്കി. ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതില്‍ വിരോധമില്ല. എന്നാല്‍ ദേഹത്തുരസിയുളള സെല്‍ഫി വേണ്ട”.
യേശുദാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖരുടെ നിരവധി അഭിപ്രായങ്ങള്‍ വന്നിരുന്നു. യേശുദാസിന്റെ സെല്‍ഫി പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ടാണ് എഴുത്തുകാരന് സക്കറിയ തന്റെ നിലപാട് വ്യക്തമാക്കുന്നത്. മാതൃഭൂമി ആഴ്ച്ചപതിപ്പിന് നല്കിയ അഭിമുഖത്തിലായിരുന്നു സക്കറിയയുടെ പ്രതികരണം.
“സമൂഹത്തിലെ മുഖ്യധാരാശക്തികളും യാഥാസ്ഥിതികര്‍പോലും സെല്‍ഫി കുഴപ്പമില്ല എന്ന് ചിന്തിക്കാന്‍ തുടങ്ങിയ കാലത്ത്, ഹിന്ദു, ഇസ്ലാം, ക്രിസ്ത്യന്‍ യഥാസ്ഥിതികങ്ങള് അതിന് ഇടം നല്കാന് തയ്യാറാകുന്ന കാലത്താണ് യേശുദാസിനെപ്പോലൊരു മഹാനായ വ്യക്തിയില്‍നിന്ന് ഇത്തരമൊരു പരാമര്‍ശമുണ്ടാകുന്നത്. ദയനീയമായ ഒരു സാമൂഹിക നിലപാടാണ് യേശുദാസ് പ്രദര്‍ശിപ്പിച്ചത്. ഉള്ളിന്റെയുള്ളില്‍ ഒരു മൂല്യബോധം വേണം. ഞാന്‍ ജീവിക്കുന്ന സമൂഹം, എന്താണ് അതിന്റെ പ്രശ്നങ്ങള്‍…സ്ത്രീകളുടെ മേലുള്ള പുരുഷന്മേല്ക്കോയ്മയാണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്. എന്നെ സംബന്ധിച്ച് ഇതൊരു അടിസ്ഥാന മൂല്യമാണ്. മലയാളിയെന്ന നിലയ്ക്ക് ഞാന്‍ വായ് തുറക്കുമ്പോള്‍ ഈ മൂല്യം എന്റെയുള്ളില്‍ പ്രവര്‍ത്തിക്കും. അത്തരത്തിലൊരു മൂല്യഘടന യേശുദാസിന്റെ ഉള്ളില്‍ ഇല്ലായിരിക്കാം. അദ്ദേഹത്തിന്റെ ഉള്ളില്‍ രാഗവും സംഗീതവും അതിന്റെ വാക്കുകളുമൊക്കെയുള്ളൂ. അങ്ങനെയുള്ള ഒരാള്‍ ആലോചിക്കാതെ പറയുന്നതാണിത്. പക്ഷെ അതിന്റെ പ്രഹരശേഷി ഭയങ്കരമാണ്”. സക്കറിയ അഭിമുഖത്തില്‍ വിശദീകരിക്കുന്നു..
Post Your Comments