പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായ ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ ദിനം പ്രതി ശക്തിയാര്‍ജിക്കുകയാണ്. കോളേജിനെ പറ്റിയും അവിടുത്തെ അനുഭവങ്ങളെ പറ്റിയുമെല്ലാം വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും സമൂഹമാധ്യമങ്ങളില്‍ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ടു തങ്ങളുടെ രോഷം പ്രകടിപ്പിക്കുന്നുണ്ട്. ഈ വിഷയത്തില്‍ സംവിധായകന് ആഷിക് അബു തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിപ്പോടുകൂടി ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ്.
നെഹ്റു കോളേജില്‍ ‘വട്ടോളി’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അധ്യാപകന്റെ ചിത്രമാണ് പ്രമുഖ സംവിധായകന് ആഷിഖ് അബു ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോളേജിലെ ഗുണ്ടയാണ് ഇയാള്‍ എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
” ഇതാണ് ഭായ് അവസ്ഥ ” എന്ന കുറിപ്പോടെ ഒരു വിദ്യാർത്ഥി അയച്ച ചിത്രമാണിത്. പ്രിയവിദ്യാർത്ഥി സമൂഹമേ, നിങ്ങൾ ഒരുമിച്ച് ഒന്നെഴുന്നേറ്റുനിന്നാൽ ലോകം മാറും. അതാണ് ചരിത്രമെന്ന കുറിപ്പോടെയാണ് സംവിധായകന് അത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
Post Your Comments