ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹോളിവുഡ് പ്രസ് അസോസിയേഷനാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.
അമേരിക്കന്‍ റൊമാന്റിക് മ്യസിക്കല്‍ കോമഡിയായ ലാ ലാ ലാന്‍ഡ് മികച്ച നടന്‍, നടി, സംവിധായകന്‍ അടക്കം അവാര്‍ഡുകള്‍ സ്വന്തമാക്കി.
ലാ ലാ ലാന്‍ഡിലെ നായകന്‍ റ്യാന്‍ ഗോസ്ലിങ് മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായി.ഇതേ ചിത്രത്തിലെ അഭിനയത്തിനു എമ്മ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തിലെ സംഗീത സംവിധാനത്തിന് ജസ്റ്റിന്‍ ഹുര്‍വിറ്റ്‌സും തിരക്കഥാരചനയ്ക്ക് ഡാമിയല്‍ ചാസലും അവാര്‍ഡുകള്‍ കരസ്ഥമാക്കി.
മികച്ച വിദേശ ചിത്രം- എല്ലെ (ഫ്രാന്‍സ്), മികച്ച സഹനടന്‍- ആരണ്‍ ടെയ്‌ലര്‍-ജോണ്‍സണ്‍ (നക്‌റ്റേണല്‍ ആനിമല്‍സ്),മികച്ച സഹനടന്‍- ആരണ്‍ ടെയ്‌ലര്‍-ജോണ്‍സണ്‍ (നക്‌റ്റേണല്‍ ആനിമല്‍സ്), മികച്ച സഹനടി- വയോള ഡേവിസ് (ഫെന്‍സെസ്), സംഗീതം- ജസ്റ്റിന്‍ ഹുര്‍വിറ്റ്‌സ് (ലാ ലാ ലാന്‍ഡിലെ സിറ്റി ഓഫ് സ്റ്റാര്‍സ് എന്ന ഗാനം),മികച്ച തിരക്കഥ- ഡാമിയന്‍ ചാസല്‍ (ലാ ലാ ലാന്‍ഡ്) മികച്ച ആനിമേഷന്‍ ചിത്രം- സൂട്ടോപ്പിയ.
Post Your Comments