രാജ്യത്ത് അസഹിഷ്ണുത നിലനില്ക്കുന്നുവെന്ന പേരില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര സാഹിത്യ അക്കാദമി നല്കിയ അവാര്‍ഡുകള്‍ എഴുത്തുകാര്‍ തിരികെ കൊടുത്തത് വലിയ ചര്‍ച്ചയായിരുന്നു. അനാവശ്യ പ്രകടനം മാത്രമായി മാറിയ അവയില്‍ നിന്നും വ്യത്യസ്തമായി തന്റെ തൊഴിലിനോടുള്ള ആത്മാര്‍ത്ഥയില്‍ സര്‍ക്കാര്‍ നല്കിയ അവാര്‍ഡുകള്‍ തിരിച്ചുകൊടുത്ത വ്യക്തിയാണ് മലയാളത്തിലെ പ്രിയ സംഗീത സംവിധായകന് ദേവരാജന്‍. ആ കഥയിങ്ങനെ…
1994ല്‍ സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ തേന്മാവിന് കൊമ്പത്ത് എന്ന ചിത്രത്തിന്റെ സംഗീത സംവിധായകന് ബേണി ഇഗ്നേഷ്യസ് അവാര്‍ഡിനര്‍ഹനായി. എന്നാല്‍ ചിതത്തിന്റെ പശ്ചാത്തല സംഗീതമുല്പ്പെടെ പല ഗാനങ്ങളുടെയും ഈണം ഹിന്ദിയില്‍ റിലീസായ പല ചിത്രങ്ങളില്‍ നിന്നും എടുത്തതായിരുന്നു. ഇതുമനസിലാക്കിയ ദേവരാജന്‍ മാസ്റ്റര്‍ മൌലിക സൃഷ്ടികള്‍ക്ക് നല്കുന്ന പുരസ്കാരം ഇത്തരം ചില വികല സൃഷ്ടികള്‍ക്ക് കൊടുക്കുന്നത്തില്‍ തന്റെ അതൃപ്തി സര്‍ക്കാരിനെ അറിയിച്ചു. രേഖാമൂലം നല്കിയ കത്തില്‍ ഈണം കോപ്പിയാണെന്ന് കാണിക്കുന്നതിനായി തെളിവുകളും അദ്ദേഹം നല്‍കിയിരുന്നു. എന്നാല്‍ അവര്‍ഡ് പ്രഖ്യാപിച്ചു പോയതിനാല്‍ ഇനി ഒന്നും ചെയ്യാന്‍ കഴിയില്ലയെന മറുപടിയാണ് സര്‍ക്കാര്‍ അദ്ദേഹത്തിനു നല്‍കിയത്.
സര്‍ക്കാരിന്റെ ഈ മറുപടിയില്‍ രോക്ഷാകുലനായ ആദ്ദേഹം മുന്‍ വര്‍ഷങ്ങളില്‍ തനിക്ക് സര്‍ക്കാര്‍ നല്കിയ അവാര്‍ഡുകള്‍ ഈണം അപഹരിക്കുന്നവര്ക്ക് നല്കുന്നതിനു തുല്യമായേ പരിഗണിക്കൂവെന്നും അതുകൊണ്ട് അത് തന്റെ തൊഴിലിനപമാനമാണെന്നും രേഖപെടുത്തിയ ശേഷം സര്‍ക്കാരില്‍ നിന്നും സ്വീകരിച്ച അവാര്‍ഡുകള്‍ എല്ലാം അദ്ദേഹം സാസ്കാരിക വകുപ്പിന് കൈമാറി. കൂടാതെ തന്ന തുക ചിലവായി പോയതിനാല്‍ തുക തിരിച്ചെടുക്കുവാനായി ഒരു ബ്ലാങ്ക് ചെക്കും ആദ്ദേഹം സര്‍ക്കാരിന് നല്കി.
Post Your Comments