മലയാളത്തില്‍ വ്യത്യസ്തമായ പേരുകള്‍ ചിത്രങ്ങള്‍ക്ക് നല്കുന്ന ഒരു സംവിധായകനാണ് അനില്‍ രാധാകൃഷ്ണ മേനോന്. അദ്ദേഹത്തിന്റെ നോർത്ത് 24 കാതം, സപ്തമശ്രീ തസ്കരാ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി എന്നീ സിനിമകളെല്ലാം പേരിന്റെ പുതുമ കൊണ്ടുകൂടി ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ സിനിമയ്ക്കും ഒരു വ്യത്യസ്തമായ പേരാണ് അദ്ദേഹം നല്‍കുന്നത് . ദിവാൻജി മൂല ഗ്രാന്റ് പ്രി (ക്സ്) എന്നാണ് പുതിയ സിനിമയ്ക്കു പേരിട്ടിരിക്കുന്നത്.
കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തുമായി ചേര്‍ന്നാണ് തന്റെ പുത്തിയ ചിത്രത്തിനു അനില്‍ രാധാകൃഷ്ണ മേനോന് തിരക്കഥ തയ്യാറാക്കുന്നത്. യുവാക്കള്‍ പ്രധാന കഥാപാത്രമായി വരുന്ന സിനിമ ഒരു അഡ്വഞ്ചറസ് മൂവി ആയിരിക്കും. നെടുമുടി വേണുവും നൈല ഉഷയും സിനിമയിലുണ്ടാകും. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Post Your Comments