CinemaGeneralNEWS

വിജയ് ബാബു സാന്ദ്ര തോമസിനെ മര്‍ദ്ദിച്ച സംഭവം; സാന്ദ്രയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

കൊച്ചി: സിനിമ നിര്‍മ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിംഹൗസിന്റെ സിനിമ നിര്‍മ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമകളിലൊരാളായ നടന്‍ വിജയ് ബാബു സഹഉടമയായ സാന്ദ്ര തോമസിനെ മര്‍ദ്ദിച്ചുവെന്ന പരാതിയുടെ സാഹചര്യത്തില്‍ സാന്ദ്രയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലിസ് തീരുമാനം. അനുമതി ആവശ്യപ്പെട്ട് കളമശ്ശേരി പൊലിസ് എറണാകുളം സി.ജെ.എം കോടതിയില്‍ അപേക്ഷ നല്‍കും. വിജയ് ബാബുവിനെ ഉടന്‍തന്നെ പിടികൂടുമെന്നും അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിമാക്കുമെന്നും പൊലിസ് അറിയിച്ചു. വിജയ് ബാബുവിന്റെ മൊബൈല്‍ നമ്പര്‍ സ്വിച്ച് ഓഫ്‌ ആണെന്നും ആദ്ദേഹം കൊച്ചിയിലില്ലെന്നും പോലീസ് വ്യക്തമാക്കുന്നു. വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷക്ക് ശ്രമിക്കുന്നതായും അറിയാന്‍ കഴിയുന്നു.

shortlink

Post Your Comments


Back to top button