
പ്രശസ്ത ബോളിവുഡ് നടന്‍ ഓംപുരിയുടെ വിയോഗം രാജ്യത്തിന്റെ നഷ്ടമാണെന്ന് ജയറാം ഫേസ് ബുക്കില്‍ കുറിക്കുന്നു. സമീപകാലത്ത് പുറത്തിറങ്ങിയ ‘ആടുപുലിയാട്ടം’ എന്ന ചിത്രത്തില്‍ ഓംപുരിയും ജയറാമും ഒരുമിച്ച് അഭിനയിച്ചിരുന്നു. ‘ആടുപുലിയാട്ടം’ എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയിലെടുത്ത ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ജയറാം ഓംപുരിയെ അനുസ്മരിച്ചത്. അദ്ദേഹത്തിനൊപ്പമുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ മറക്കാനാകില്ലായെന്നും ജയറാം ഫേസ് ബുക്കില്‍ പങ്കുവെച്ചു.
Post Your Comments