തീയേറ്റര്‍ വരുമാനമായി ലഭിച്ച തുകയില്‍ നിന്ന് ലിബര്‍ട്ടി ബഷീര്‍ നികുതി വെട്ടിപ്പ് നടത്തിയതായി നടനും സാംസ്കാരിക ചെയര്‍മാനുമായ പി. ശ്രീകുമാര്‍ ആരോപിച്ചിരുന്നു. ഉത്തരവാദിത്വപ്പെട്ട പദവിയിലിരുന്നു ശ്രീകുമാര്‍ തന്നെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് ലിബര്‍ട്ടി ബഷീര്‍ പി.ശ്രീകുമാറിനെതിരെ വക്കീല്‍ നോട്ടിസ് അയച്ചു. തന്നെ അവഹേളിച്ചതിന് നഷ്ടപരിഹാര തുകയായി 25 ലക്ഷം രൂപയാണ് ലിബര്‍ട്ടി ബഷീര്‍ ആവശ്യപ്പെടുന്നത്, കൂടാതെ പി.ശ്രീകുമാര്‍ പത്തുദിവസത്തിനകം മാധ്യമങ്ങളിലൂടെയും,അല്ലാതെയും മാപ്പ് പറയണമെന്നും ആവശ്യപ്പെടുന്നുണ്ട്. ലിബര്‍ട്ടി ബഷീര്‍ കൃത്യമായി നികുതി അടക്കുന്ന വ്യക്തിയാണെന്നും ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ലിബര്‍ട്ടി ബഷീറിന്റെ അഭിഭാഷകന് വ്യക്തമാക്കുന്നു.
പുലിമുരുകന്റെ ടിക്കറ്റിന് അധിക ചാര്‍ജ്ജ് ഈടാക്കിയ ലിബര്‍ട്ടി ബഷീര്‍ സര്‍ക്കാരിന് നഷ്ടം വരുത്തിവെച്ചുവെന്നും പി ശ്രീകുമാര്‍ നേരെത്തെ ആരോപണം ഉന്നയിച്ചിരുന്നു.
Post Your Comments