GeneralNEWS

കൈരളി ടിവിയിലെ ‘സെല്‍ഫി’ പ്രോഗ്രാമില്‍ നിന്ന് ഭാഗ്യലക്ഷ്മി പിന്മാറിയതിന്റെ കാരണം? വിശദീകരണവുമായി ഭാഗ്യലക്ഷ്മി

കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്തു വരുന്ന ‘സെല്‍ഫി’ എന്ന ടോക്ക് ഷോയില്‍ നിന്ന് പ്രോഗ്രാം അവതാരകയായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പിന്മാറി. പരിപാടിയില്‍ നിന്ന് പിന്മാറിയതിന്‍റെ കാരണം വ്യക്തമാക്കാന്‍ ഭാഗ്യലക്ഷ്മി തയ്യാറായില്ല. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഭാഗ്യലക്ഷ്മി ഈകാര്യം അറിയിച്ചത്. ‘സെല്‍ഫി’ എന്ന ടോക്ക് ഷോ വിജയിപ്പിച്ച പ്രേക്ഷകര്‍ക്കും പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഭാഗ്യലക്ഷ്മി തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

(ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം)

Dear Friends
കൈരളി ചാനലിൽ ഞാനവതരിപ്പിച്ചിരുന്ന “സെൽഫി” എന്ന ടെലിവിഷൻ Talk show ചില വ്യക്തിപരമായ കാരണങ്ങളാൽ ഇനി മുതൽ ഞാൻ ചെയ്യുന്നില്ല എന്ന് വിഷമത്തോടുകൂടി അറിയിക്കുന്നു..എന്റെ താല്പര്യ പ്രകാരമാണ് ഇങ്ങനെയൊരു Talk showചെയ്യാൻ ബ്രിട്ടാസ് സാറും P O മോഹൻ സാറും തയ്യാറായത്..ആ വിശ്വാസം ഞാൻ നന്നായിത്തന്നെ നിർവഹിച്ചു എന്ന് കരുതുന്നു..
എന്നിട്ടും എന്ത്കൊണ്ട് ഞാനിതിൽ നിന്ന് സ്വമേധയാ പിന്മാറുന്നു എന്ന് ചോദിച്ചാൽ…
അതങ്ങനെയാണ്…ചില കാരണങ്ങൾ വിശദീകരിക്കാനാവില്ല.. “സെൽഫി” എന്ന എന്റെ പരിപാടി കാണുകയും വിജയിപ്പിക്കുകയും അതിലൂടെ എന്നെ സ്നേഹിക്കുകയും വിമർശിക്കുകയും നിർദേശങ്ങൾ തരികയും ചെയ്തവർക്ക് വേണ്ടിയാണ് ഞാനിതെഴുതുന്നത്..
വെറുമൊരു Talk show, അല്ലെങ്കിൽ വരുമാനം എന്നതിലുപരി ഒരു സാമൂഹിക പ്രതിബദ്ധതയായിരുന്നു എനിക്കീ പരിപാടി. നിരവധി വിഷയങ്ങളെക്കുറിച്ച് പഠിക്കാനും അതുവഴി പലരേയും സഹായിക്കാനും “Selfie” യിലൂടെ എനിക്ക് സാധിച്ചു..അതിന് എന്നെ സഹായിച്ച നിരവധി പേരുണ്ട്.
പ്രത്യേകിച്ച് ചാനൽ MD John Brittas,
PO Mohan,Santhosh palee,എന്റെ ദേഷ്യവും വാശിയും സഹിച്ച് ഒരു അനിയത്തിക്കുട്ടിയെപ്പോലെ എന്നോടൊപ്പം നിന്ന അമ്മു എന്ന് ഞാൻ വിളിക്കുന്ന സെൽഫിയുടെ ആദ്യത്തെ producer അമൃതയും പിന്നീട് producer ആയ നയനയും ..Camera, light, sound,Technical crews..
എല്ലാവർക്കും എന്റെ നന്ദി..

shortlink

Related Articles

Post Your Comments


Back to top button