കേരളത്തില്‍ സിനിമാ സമരം രൂക്ഷാകുന്ന സാഹചര്യത്തിലും മൂന്ന് മലയാള ചിത്രങ്ങള്‍ റിലീസിന് തയ്യാറെടുക്കുന്നു.
ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘കാട് പൂക്കുന്ന നേരം’, ഷെറി, ഷൈജു ഗോവിന്ദന് ടീമിന്റെ ‘ഗോഡ്സേ’, വിനീത് അനില്‍ സംവിധാനം ചെയ്ത ‘കവിയുടെ ഒസ്യത്ത്’ തുടങ്ങിയ ചിത്രങ്ങള്‍ ഈയാഴ്ച തീയേറ്ററുകളിലെത്തും.
റിമ കല്ലിങ്കലും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങങ്ങളാകുന്ന ‘കാട് പൂക്കുന്ന നേരം’ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ആദിമധ്യാന്തത്തിന് ശേഷം ഷെറി, ഷൈജു എന്നീ ഇരട്ട സംവിധായകര്‍ ഒരുക്കുന്ന ‘ഗോഡ്സേ എന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ടാണ് നായകനാവുന്നത്. ഈ ചിത്രം ജനുവരി ഏഴിന് തീയേറ്ററുകളിലെത്തും.
പ്രകാശ് ബാരെ, കൊച്ചുപ്രേമന്, ഭാഗ്യലക്ഷ്മി തുടങ്ങിയവര്‍ പ്രധാന കഥാപത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘കവിയുടെ ഒസ്യത്ത്’.
Post Your Comments