CinemaKollywoodNEWS

ചുംബിക്കാന്‍ മടിച്ചുനിന്ന ധനുഷിന് ധൈര്യം പകര്‍ന്ന് പുതുമുഖ നായിക!

ലിപ് ലോക്ക് രംഗങ്ങളെക്കുറിച്ച് ഏറ്റവും കൂടുതല്‍ വാര്‍ത്ത വരുന്നത് ബോളിവുഡ് സിനിമാ ലോകത്ത് നിന്നാണ്. ബോളിവുഡിലെന്നപോലെ കോളിവുഡിലുമിപ്പോള്‍ ലിപ് ലോക്ക് ചുംബനരംഗങ്ങള്‍ നിരവധിയാണ്. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രമായ ‘എന്നൈ നോക്കി പായും തോട്ട’ എന്ന ചിത്രത്തിലെ ലിപ് ലോക്ക് രംഗമാണ് സോഷ്യല്‍ മീഡിയയിലടക്കം ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സംഗതി മറ്റൊന്നുമല്ല ചിത്രത്തിലെ പുതുമുഖ നടിയായ മേഘ്നയെ ചുംബിക്കാന്‍ ധനുഷ് മടിച്ചു നിന്നതാണ് കാര്യം.മേഘ്നയുമായി ധനുഷ് ലിപ് ലോക്ക് രംഗത്തില്‍ അഭിനയിക്കാന്‍ മടിച്ചതോടെ മേഘ്ന ആകാശ് എന്ന പുതുമുഖ താരം ധനുഷിന് ധൈര്യം പകരുകയായിരുന്നു. “ഇത് അഭിനയമല്ലേ സാര്‍, ധൈര്യമായി ചുംബിച്ചോളൂ” എന്നായിരുന്നു പുതുമുഖ താരത്തിന്റെ മറുപടി.

shortlink

Post Your Comments


Back to top button