സിനിമാപ്രതിസന്ധി ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ച പരാജയം. തിയറ്റര്‍ വിഹിതം കൂട്ടാനാകില്ല എന്ന നിലപാടില്‍ നിര്‍മാതാക്കളും വിതരണക്കാരും ഉറച്ചു നിന്നതോടെ കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു.
കഴിഞ്ഞദിവസം ഒത്തുതീര്‍പ്പിനായി സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും സംഘടനകള്‍ അംഗീകരിച്ചില്ല. ഇരുപക്ഷവും വിട്ടുവീഴ്ചക്ക് തയ്യാറായില്ല
കെ.എസ്.എഫ്.ഡി.സിയുടെയും ചില നിര്‍മാതാക്കളുടെയും തിയറ്ററുകളിലും മള്‍ട്ടിപ്‌ളക്‌സുകളിലും അടക്കം നൂറില്‍താഴെയുള്ള കേന്ദ്രങ്ങളില്‍ മാത്രമാണ് മലയാള സിനിമ ഇപ്പോള്‍ പ്രദര്‍ശനത്തിനുള്ളത്.
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, എസ്ര, ഫുക്രി, ജോമോന്റെ സുവിശേഷങ്ങള്‍, കാംബോജി, വേദം എന്നീ ആറ് സിനിമകള്‍ ക്രിസ്തുമസ് സമയത്ത് റിലീസ് ചെയ്യാതെയാണ് തിയേറ്റര്‍ സംഘടനകാരും നിര്‍മാതാക്കളും വിതരണക്കാരും സമരം തുടങ്ങിയത്. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കീഴിലുള്ള 360 തിയറ്ററുകളില്‍നിന്നും നിര്‍മാതാക്കള്‍ മലയാള സിനിമകള്‍ പിന്‍വലിച്ചിരുന്നു.
Post Your Comments