പുലിവാല്‍ കല്യാണം എന്ന ചിത്രത്തില്‍ നായകനാകാന്‍ കഴിഞ്ഞതില്‍ ഭാഗ്യമുണ്ടെന്നു തുറന്നു പറയുന്ന നടന്‍ ജയസൂര്യ ആ ചിത്രം പൂര്‍ണ്ണമായും സലിംകുമാര്‍ ചിത്രമാണെന്ന് അഭിപ്രായപ്പെടുന്നു.
തന്റെ സുഹൃത്ത് ഷാഫിയാണ് പുലിവാല്‍ കല്യാണം സിനിമ സംവിധാനം ചെയ്തത്. ആ സമയം ലോഹിതദാസ് സാറിന്റെ ചക്രത്തില്‍ പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആദ്യം ചെയ്യാമെന്നേറ്റത് ഈ ചിത്രമായതിനാല്‍ പുലിവാല്‍ കല്യാണത്തില്‍ അഭിനയിക്കുകയായിരുന്നുവെന്നും ജയസൂര്യ പറഞ്ഞു.
മിക്ക അഭിനേതാക്കൾക്കും പറ്റുന്ന ഒരു വലിയ തെറ്റ് ആ സിനിമയിൽ തനിക്കും പറ്റിയിട്ടുണ്ടെന്ന് ജയസൂര്യ പറയുന്നു. സിനിമയുടെ ഡബ്ബിങ് കഴിഞ്ഞ് സിദ്ദിഖ് ലാലിലെ ലാലേട്ടൻ തന്നോട് ചോദിച്ചു. മുമ്പിൽ നിൽക്കുന്നവനും ഭയങ്കര ബഹുമാനം കൊടുക്കുവാണല്ലോ? അപ്പോഴാണ് തനിക്ക് ആ തെറ്റു മനസ്സിലാവുന്നത്.
കാരണം മറ്റൊന്നുമല്ല അമ്പിളിച്ചേട്ടൻ (ജഗതിശ്രീകുമാര്‍) തന്റെ മുന്നിൽ നിന്ന് അഭിനയിക്കുന്നു. നേരിട്ട് എങ്ങനെയാണോ പെരുമാറുന്നത് അതേ ബഹുമാനത്തോടെയാണ് ക്യാമറയ്ക്ക് മുന്നിലും താൻ അഭിനയിച്ചത്. ഒരു ആക്ടറിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണത്. അതിനർഥം അയാൾ കഥാപാത്രം ആയിട്ടില്ല എന്നതാണ്. ഇപ്പോൾ ആലോചിക്കുമ്പോൾ അത് ശരിയാണ്. കഥാപാത്രമായിട്ടില്ല, ജയസൂര്യയായിട്ട് തന്നെയാണ് അന്ന് നിന്നതെന്നും ജയസൂര്യ തുറന്നു പറയുന്നു.
മനോരമ ഒാൺലൈൻ ഐ മീ മൈസെൽഫിലാണ് ജയസൂര്യ ഇത് തുറന്നു പറയുന്നത്
Post Your Comments