തെലുങ്കു താരം നാര രോഹിതിന്റെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. കഴിഞ്ഞ ദിവസമാണ് ഹൈദ്രാബാദില്‍ റെയ്ഡ് നടന്നത്. എന്നാല്‍ വാര്‍ത്തകള്‍ പുറത്തു വന്നത് ഇന്നാണ്.
2016ല്‍ നാര രോഹിതിന്റെ ചിത്രങ്ങളെല്ലാം വന്‍ വിജയമായിരുന്നു. അതിനാല്‍ താരം കണക്കില്‍ കൂട്ടാത്ത പണം കൈവശം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രോഹിതിന്റെ എല്ലാ അക്കൌണ്ടുകളെയും കുറിച്ച് വ്യക്തമായ വിവരങ്ങള്‍ അന്വേഷണോദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്.
കൂടാതെ താരത്തിന്റെ സുഹൃത്തുക്കളായ ശ്രീ വിഷ്ണു, പ്രശാന്തി എന്നിവരുടെ വീടുകളിലും ഇതേ സമയം തന്നെ റെയ്ഡ് നടന്നു.
Post Your Comments