തമിഴ് നടി നമിതയെ വാടകവീട്ടിൽ നിന്ന് ഒഴിപ്പിക്കുന്നതു തടഞ്ഞുകൊണ്ടു കോടതി ഉത്തരവായി. പന്ത്രണ്ടു വർഷമായി വാടകയ്ക്കു താമസിക്കുന്ന നുങ്കമ്പാക്കത്തെ വീട്ടിൽ നിന്നു തന്നെ ബലംപ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും ഒഴിപ്പിക്കാൻ വീട്ടുടമ കറുപ്പയ്യ നാഗരത്നം ശ്രമിക്കുന്നുവെന്ന് നാമിതാ പാരതി നല്‍കിയിരുന്നു. ഈ പരാതിയെ തുടർന്നു സിറ്റി 12–മത് സിവില്‍ കോടതിയാണ് ഒഴിപ്പിക്കല്‍ താത്കാലികമായി തടഞ്ഞത്.
താൻ കൃത്യമായി വാടക നൽകുന്നുണ്ടെന്നും എന്നാൽ വീടൊഴിയാൻ ആവശ്യപ്പെട്ടു നാഗരത്നം തന്നെ ഭീഷണിപ്പെടുത്തുത്തുകയും മാനസികമായി പീഡിപ്പിക്കുകയുമാണെന്നും നമിത പരാതിയിൽ പറയുന്നു. ഗുണ്ടകളെ നിയോഗിച്ചു തുടർച്ചയായി ഭീഷണിപ്പെടുത്തുന്നതായും പരാതിയിലുണ്ട്. 12നു വീണ്ടും കേസ് പരിഗണിക്കുമ്പോൾ ഇതു സംബന്ധിച്ചു മറുപടി നൽകാൻ വീട്ടുടമയോട് കോടതി ആവശ്യപ്പെട്ടു. അതുവരെ നമിതയെ ഒഴിപ്പിക്കാൻ പാടില്ലെന്ന് ഉത്തരവിടുകയും ചെയ്തു.
Post Your Comments