GeneralNEWS

‘ആണായി പിറന്നത് കൊണ്ടാണ് ആ കോളേജില്‍ പഠിക്കാന്‍ ഭാഗ്യമില്ലാതെ പോയത്’; മമ്മൂട്ടി പങ്കുവെയ്ക്കുന്നു

മലയാളത്തിലെ നടന്മാര്‍ക്ക് പഠിച്ച കലാലയങ്ങളെക്കുറിച്ച് ഒരുപാടു പറയാനുണ്ടാകും.മെഗാതാരം മമ്മൂട്ടിക്കും ചിലത് പറയാനുണ്ട് പക്ഷേ പഠിച്ച ക്യാമ്പസിനെക്കുറിച്ചല്ല മമ്മൂട്ടി പങ്കിടുന്നത്. പഠിക്കാന്‍ കഴിയാതെപോയ ക്യാമ്പസിനെക്കുറിച്ചാണ് മമ്മൂട്ടി പങ്കുവെയ്ക്കുന്നത്. സെന്റ്‌ തെരേസാസ് ക്യാമ്പസില്‍ സംഘടിപ്പിച്ച ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്റ്‌ തെരേസാസ് ക്യാമ്പസ് കേരളത്തിലെ മനോഹരമായ ക്യാമ്പസുകളില്‍ ഒന്നാണെന്നും, ആണായി പിറന്നത് കൊണ്ടാണ് സെന്റ്‌ തെരേസാസ് കോളേജില്‍ പഠിക്കാന്‍ ഭാഗ്യം ലഭിക്കാതെ പോയതെന്നും മമ്മൂട്ടി ചിരിയോടെ പങ്കുവെയ്ക്കുന്നു. ‘ലോ’ കോളേജില്‍ പഠിച്ചിരുന്ന കാലത്ത് സെന്റ്‌ തെരേസാസിലെ സുന്ദരികളെ കാണാനായി ശ്രമം നടത്തിയിരുന്നുവെന്നും സദസ്സിനെ പൊട്ടിചിരിപ്പിച്ചു കൊണ്ട് മമ്മൂട്ടി ഓര്‍മ്മകള്‍ പങ്കിടുന്നു.

shortlink

Post Your Comments


Back to top button