മറുഭാഷ ചിത്രങ്ങളെ കൂട്ടുപിടിച്ചു പണംകൊയ്യാനുള്ള ഒരുക്കത്തിലാണ് കേരളത്തിലെ തീയേറ്റര്‍ ഉടകള്‍. സിനിമാ സമരം ശക്തമായ സാഹചര്യത്തില്‍ തമിഴ് ചിത്രങ്ങളുടെ റിലീസുമായി തങ്ങള്‍ മുന്നോട്ടു പോകുകയാണെന്ന് തീയേറ്റര്‍ അധികൃതര്‍ അറിയിച്ചതോടെ പ്രതിഷേധവുമായി പലരും രംഗത്തെത്തിയിരുന്നു. മലയാള സിനിമ പ്രദര്‍ശിപ്പിക്കാത്ത പശ്ചാത്തലത്തില്‍ ഇവിടെയൊരു അന്യഭാഷ ചിത്രങ്ങളും പ്രദര്ശിപ്പിക്കേണ്ടയെന്ന നിലപാടുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് രംഗത്ത് വന്നിരുന്നു. അന്യഭാഷ ചിത്രങ്ങളായ ഭൈരവയുടെയും, റയീസിന്റെയും റിലീസ് തടയുമെന്ന് ഫേസ്ബുക്കിലൂടെ പ്രഖ്യാപനം നടത്തിയ ഡീന്‍ കുര്യാക്കോസിനെ വിജയ് ഫാന്‍സ് വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഡീന്‍ കുര്യാക്കോസിനെ പരസ്യമായി വെല്ലുവിളിച്ചു കൊണ്ടാണ് കേരളത്തിലെ വിജയ് ആരാധകര്‍ കൂട്ടത്തോടെ എത്തിയിരിക്കുന്നത്. ഡീന്‍ സിനിമ തടയാന്‍ വരുമ്പോള്‍ വാഴയിലവെട്ടി വീട്ടുകാരോട് കാത്തിരിക്കാന്‍ പറഞ്ഞിട്ടു വരണമെന്നായിരുന്നു ഒരു ആരാധകന് കുറിച്ച കമന്റ്. വിജയ് കേരളത്തിന്റെ ദത്തുപുത്രനാണെന്നും സിനിമ തടയാന്‍ വന്നാല്‍ വിവരമറിയുമെന്നും മറ്റൊരു ആരാധകന് കുറിക്കുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ നാലിരട്ടി വിജയ് ഫാന്‍സ് കേരളത്തില്‍ ഉണ്ടെന്ന് ഡീന്‍ ഓര്‍ക്കണമെന്നും, സിനിമ തടയാന്‍ വരുമ്പോള്‍ അത് മനസിലാകുമെന്നും ചിലര്‍ കമന്റുകളില്‍ പറയുന്നുണ്ട്.
Post Your Comments