പ്രണയ നൗക ‘ടൈറ്റാനിക്’ മുങ്ങിയതല്ലെന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തകന്റെ ഡോക്യുമെന്ററി. നൂറിലേറെ വർഷങ്ങൾക്കു മുൻപ് കടലിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ കപ്പൽ മഞ്ഞുമലയിലിടിച്ചാണ് തകർന്നതെന്ന ചരിത്രത്തെ പൊളിച്ചടുക്കിയാണ് പുതിയ ഡോക്യുമെന്ററി പുറത്തു വന്നിരിക്കുന്നത്. പുതുവത്സരദിനത്തില്‍ ചാനല്‍ 4-ലാണ് ‘ ടൈറ്റാനിക്: ദി ന്യൂ എവിഡന്‍സ്’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്.
കഥകളും നിഗൂഡതകളും ബാക്കിയാക്കി അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളിലേക്ക് താണുപോയ ടൈറ്റാനിക് എന്ന പ്രണയ നൗകയുടെ പുതിയ വാർത്ത ഏറെ ചർച്ചകൾക്ക് വഴി വയ്ക്കുന്നതാണ്. 1912 ഏപ്രില്‍ 15 ന് കന്നി യാത്രയുടെ നാലാം നാളില്‍ മഞ്ഞു മലയില്‍ ഇടിച്ച് തകര്‍ന്നാണ്, ‘ഒരിക്കലും മുങ്ങില്ല’ എന്ന വിശേഷണത്തോടെ അവതരിപ്പിച്ച ടൈറ്റാനിക് എന്ന കപ്പൽ മുങ്ങിയത്.
എന്നാൽ കപ്പൽ മുങ്ങിയതിനു കാരണം തീപിടുത്തമാണ് എന്നാണ് ‘ ടൈറ്റാനിക്: ദി ന്യൂ എവിഡന്‍സ്’എന്ന ഡോക്യുമെന്ററിയിൽ മാധ്യമപ്രവര്‍ത്തകനായ സെനന്‍ മൊലൊനി അവകാശപ്പെടുന്നത്. കല്‍ക്കരി ഇന്ധനം ഉപയോഗിച്ചാണ് ടൈറ്റാനിക് ലക്ഷ്യത്തിലേക്ക് കുതിച്ചിരുന്നത്. ഇന്ധനമായി ഉപയോഗിക്കുന്ന കല്‍ക്കരി കത്തിക്കുന്നത് കോള്‍ബങ്കര്‍ എന്ന അറയില്‍ വെച്ചാണ്. ഈ കോള്‍ബങ്കറിലുണ്ടായ തീ പിടുത്തമാണ് ടെറ്റാനിക് ദുരന്തത്തിന് വഴിയൊരുക്കിയതെന്നാണ് ഡോക്യുമെന്ററിയില്‍ അവകാശപ്പെടുന്നത്.
Post Your Comments