ജയലളിതയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാന്‍ തമിഴും, തെലുങ്കും തമ്മിൽ പൊരിഞ്ഞ മത്സരം നടക്കുകയാണ്. തെലുങ്ക് സംവിധായകന്‍ ദസരി നാരായണ റാവു “‘അമ്മ” എന്ന പേരിൽ അത്തരത്തിലൊരു സിനിമ ചെയ്യാനായി തയ്യാറാകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരേ സമയം തെലുങ്കിലും, തമിഴിലും ചിത്രീകരണം നടക്കും എന്നും അറിയാൻ സാധിക്കുന്നു.
ജയലളിതയുടെ തോഴി ശശികലയുടെ കാഴ്ച്ചപപ്പാടിലൂടെ ‘അമ്മ’യുടെ ജീവിതം അവതരിപ്പിക്കുന്ന ചിത്രം അടുത്തുതന്നെ ആരംഭിക്കുമെന്ന് രാംഗോപാല്‍ വര്‍മ്മ നേരത്തേ അറിയിച്ചിരുന്നു. തമിഴ് രാഷ്ട്രീയത്തില്‍ ചലനം ഉണ്ടാക്കുമെന്നൂ പ്രതീക്ഷിക്കുന്ന ഈ പറഞ്ഞ ചിത്രങ്ങളില്‍ ജയ ആകുന്നതാരാണെന്ന് പുറത്തു വന്നിട്ടില്ല.
Post Your Comments