ജീവിതത്തില്‍ വളരെയേറെ ബുദ്ധിമുട്ടനുഭവിച്ചും കഠിന പ്രയത്നങ്ങള്‍ ചെയ്തുമാണ് എല്ലാവരും വിജയം നേടുന്നത്. അങ്ങനെ വളരെയധികം കഷ്ടപ്പെട്ട്, ഒടുവിൽ പ്രശസ്തിയുടെ പാതയിൽ കയറിയ പലരുടെയും കാര്യങ്ങള്‍ നമ്മള് കേട്ടിട്ടുണ്ട്. ഇക്കൂട്ടത്തിലാണ് തമിഴ് സൂപ്പര്‍ താരം സൂര്യയുടെയും സ്ഥാനം. താരമായി അറിയപ്പെടുന്നതിന് മുമ്പ് സൂര്യ ഒരു സ്വകാര്യ കമ്പനിയില്‍ സ്വീപ്പറായി ജോലി ചെയ്തിരുന്നെന്നു താരത്തിന്റെ പിതാവും മുന്‍ നടനുമായ ശിവകുമാറിന്റെ വെളിപ്പെടുത്തല്‍.
അദ്ദേഹത്തിന്റെ വാക്കുകള്‍ : ”ജീവിതത്തില്‍ മുന്നേറിയ പല ഉന്നതരെയും ഞാന്‍ കാണുകയുണ്ടായി. ഇവരൊക്കെ വളരെ കഷ്ടപ്പെട്ടാണ് ഈ നിലയിലെത്തിയത്. സൂര്യ ഒരു നടനാകുന്നതിന് മുമ്പ് ഒരു സ്വകാര്യ കമ്പനിയില്‍ പണി ചെയ്തിരുന്നു. അങ്ങേയറ്റം തറപ്പണിവരെ. എന്നിട്ടു കൂടി താന്‍ പ്രമുഖ സിനിമ നടന് ശിവകുമാറിന്റെ മകനാണെന്ന് അറിയിച്ചിരുന്നില്ല. അങ്ങനെ ഒരുപാട് ത്യാഗങ്ങളും കഷ്ടങ്ങളും സഹിച്ചാണ് സൂര്യ ഇന്ന് സൂപ്പര്‍ പദവിയില്‍ എത്തിയിരിക്കുന്നത്.”
Post Your Comments