
ഷാരൂഖ് ചിത്രം റിലീസിന് തയ്യാറെടുക്കാനിരിക്കെ ഒന്നിന് പിറകെ ഒന്നായി വിവാദങ്ങള്‍ തലപൊക്കുകയാണ്. റയീസിലൂടെ ബോളിവുഡില്‍ അരങ്ങേറാന്‍ ഒരുങ്ങുന്ന പാക് നടി മഹിറാ ഖാന്റെ പഴയൊരു അഭിമുഖ സംഭാഷണമാണ് വീണ്ടും വിവാദമായിരിക്കുന്നത്. പാകിസ്താന്‍കാര്‍ ഒരിക്കലും ഇന്ത്യക്കാരില്‍ നിന്നോ ബോളിവുഡില്‍ നിന്നോ പ്രചോദിതരാകരുതെന്ന് പറയുന്ന മാഹിറയുടെ പ്രസ്താവനയാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. ഇത്തരമൊരു പരമാര്‍ശം ജനുവരി അവസാനത്തോടെ റിലീസിന് തയ്യാറെടുക്കുന്ന റയീസ് എന്ന ചിത്രത്തെ ബാധിക്കുമോ എന്നതാണ് അണിയറക്കാരുടെ ഇപ്പോഴത്തെ ഭയം.
Post Your Comments