
ഒരു നടനെന്ന നിലയില്‍ 2016 മമ്മൂട്ടിയുടെ വര്‍ഷമായിരുന്നില്ല .എന്നാല്‍ ചില നല്ല പ്രോജക്റ്റുകളാണ് 2017-ല്‍ മമ്മൂട്ടിയെ കാത്തിരിക്കുന്നത്. പുതുവര്‍ഷത്തില്‍ മമ്മൂട്ടി ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തുന്നത് ശ്യാംധര്‍ എന്ന യുവസംവിധായകന്റെ ചിത്രത്തിലാണ്. സിനിമയില്‍ അധ്യാപകന്റെ റോളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. അധ്യാപകരെ പരിശീലിപ്പിക്കുന്ന ട്രെയിനിംഗ്സ്‌കൂള്‍ അധ്യാപകനായിട്ടാണ് മമ്മൂട്ടിയുടെ വരവ്. ‘സെവന്ത് ഡേ’ എന്ന ചിത്രത്തിനുശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജനുവരി മധ്യത്തോടെ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ ഇടുക്കിയാണ്.
Post Your Comments