CinemaNEWS

കേരളത്തിലെ ആമിര്‍ഖാന്‍ ശ്രീനിവാസനാണ് അതിനൊരു കാരണമുണ്ട്!

ബോളിവുഡില്‍ ഒരു നടന്റെ ലുക്കും ഗെറ്റപ്പുമൊക്കെ ഓരോ സിനിമകള്‍ വരുമ്പോഴും അടിമുടി മാറിക്കൊണ്ടേയിരിക്കും. ശരീര ഭാരം 20 കിലോ കുറച്ചും, 20 കിലോ കൂട്ടിയും അവര്‍ നടത്തുന്ന കഠിനപ്രയത്നത്തെ മാധ്യമങ്ങളും പ്രേക്ഷകരും വാനോളം പുകഴ്ത്താറുണ്ട്. എന്നാല്‍ നമ്മുടെ മലയാള സിനിമകളിലും കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി പരിശ്രമിക്കുന്ന ചില അഭിനേതാക്കളുണ്ട് അവരില്‍ ഒരാളാണ് ശ്രീനിവാസന്‍. സജിന്‍ ബാബു സംവിധാനം ചെയ്യുന്ന ‘അയാള്‍ ശശി’ എന്ന ചിത്രത്തിന് വേണ്ടിയാണ് ശ്രീനിവാസന്‍ 15 കിലോ ഭാരംകുറച്ച് സ്ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ ഒരുങ്ങുന്നത്. നാലു മാസത്തോളം ആഹാരത്തിന്റെ അളവ് ക്രമാതീതമായി കുറച്ചാണ് ശ്രീനിവാസന്‍ പുത്തന്‍ ചിത്രത്തിന് വേണ്ടി കഠിന പ്രയത്നം നടത്തിയത്. വളരെ ചുരുങ്ങിയ അളവില്‍ ആഹാരം കഴിച്ചിട്ടും ചിത്രീകരണത്തിനിടെ ശ്രീനിവാസന്‍ ക്ഷീണിതനായി കണ്ടില്ലായെന്നും ഉത്സാഹപൂര്‍വ്വം അഭിനയിക്കുകയായിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകനായ സജിന്‍ ബാബു പറയുന്നു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ഒരു നടന്‍ നടത്തുന്ന പരിശ്രമം ബോളിവുഡില്‍ പ്രാധാന്യമുള്ള വാര്‍ത്തയായി വരുമ്പോള്‍ മലയാള സിനിമയില്‍ ഒരു നടന്റെ അത്തരം പരിശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെടാതെ പോകുന്നുണ്ടെന്നും സംവിധാകനായ സജിന്‍ ബാബു കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button