
അനുഷ്ക ശര്‍മയുമായുള്ള വിവാഹനിശ്ചയം ജനുവരിയിലെന്ന തരത്തില്‍ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ചു വിരാട് കോഹ്ലി രംഗത്ത്. കോഹ്ലിയും അനുഷ്കയും തമ്മിലുള്ള വിവാഹനിശ്ചയം ജനുവരി ഒന്നിന് ഡെഹറാഡൂണില്‍ വച്ച് നടക്കുകയാണ് എന്നായിരുന്നു വാര്‍ത്ത. ചടങ്ങില്‍ അമിതാഭ് ബച്ചന്, ജയ ബച്ചന്, അനില്‍ അംബാനി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ വന്നു. ഇതിനെത്തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ നിഷേധിച്ചുകൊണ്ട് കോഹ്ലി തന്നെ രംഗത്തുവന്നത്.
‘ഞങ്ങളുടെ വിവാഹനിശ്ചയം തീരുമാനിച്ചിട്ടില്ല. അങ്ങിനെ ചെയ്യുന്നുണ്ടെങ്കില്‍ ഒളിച്ചുവയ്ക്കുകയുമില്ല. വാര്‍ത്താചാനലുകള്‍ വ്യാജ വാര്‍ത്തകളും അഭ്യൂഹങ്ങളും നടത്തുന്നത് തടയാന്‍ കഴിയാത്തിടത്തോളം കാലം നിങ്ങള്‍ ആശയക്കുഴപ്പത്തിലായിരിക്കും. അതുകൊണ്ടാണ് ഈ ആശയക്കുഴപ്പം ഞങ്ങള്‍ തന്നെ അവസാനിപ്പിക്കുന്നത്’കോഹ്ലി ട്വിറ്ററില്‍ കുറിച്ചു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുശേഷമുള്ള അവധിക്കാലം ചിലവിടുന്ന കോലിയെയും അനുഷ്ക്കയെയും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒന്നിച്ച് ഡെറാഡൂണില്‍ കണ്ടെത്തിയതാണ് വിവാഹം നിശ്ചയം സംബന്ധിച്ച വാര്‍ത്ത പ്രചരിക്കാന്‍ കാരണമായത്. ഏതാനും ആശ്രമങ്ങളിലും സ്പാകളിലും ഇവരെ കണ്ടതായി ചിത്രങ്ങള്‍ സഹിതം വാര്‍ത്തകള്‍ വന്നിരുന്നു.
Post Your Comments