രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു 2008-ല്‍ പുറത്തിറങ്ങിയ ‘തിരക്കഥ’. പ്രിയാമണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുകയും നിരൂപക പ്രശംസ നേടിയെടുക്കുകയും ചെയ്തിരുന്നു. ‘തിരക്കഥ’ എന്ന ചിത്രമെടുക്കാന്‍ പ്രചോദനമായ സന്ദര്‍ഭത്തെക്കുറിച്ച് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍പൊരിക്കല്‍ രഞ്ജിത്ത് പങ്കുവെച്ചിരുന്നു.
ജീവിതത്തിന്റെ അവസാനകാലഘട്ടങ്ങളില്‍ നടി ശ്രീവിദ്യ ക്യാന്‍സര്‍ ബാധിതയായി തിരുവനന്തപുരത്തെ ഹോസ്പ്പിറ്റലില്‍ കഴിയവേ നടന്‍ കമല്‍ഹാസന്‍ ശ്രീവിദ്യയെ കാണാനായി എത്തിയിരുന്നു.വര്‍ഷങ്ങള്‍ക്കു മുന്‍പ് പരസ്പരം പ്രണയത്തിലായിരുന്ന ഇരുവരുടെയും അവസാന കൂടികാഴ്ച തന്റെ മനസ്സിനെ അത്രത്തോളം സ്പര്‍ശിച്ചുവെന്നും ‘തിരക്കഥ’ എന്ന ചിത്രമെഴുതാന്‍ തന്നെ പ്രചോദിപ്പിച്ചത് കമലഹാസന്റെ ഹോസ്പ്പിറ്റല്‍ സന്ദര്‍ശനമായിരുന്നുവെന്നും രഞ്ജിത്ത് വിശദീകരിക്കുന്നു.
ശ്രീവിദ്യയുമായി തനിക്ക് നല്ല അടുപ്പമുണ്ടായിരുന്നുവെന്നും, കമല്‍ഹാസനുമായുള്ള പ്രണയത്തെക്കുറിച്ച് അവര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും രഞ്ജിത്ത് പറയുന്നു. അസുഖബാധിതയായി ഹോസ്പ്പിറ്റലില്‍ കിടന്ന ശ്രീവിദ്യയെ കാണാന്‍ കമല്‍ഹാസന്‍ വന്നുവെങ്കില്‍ ആ മനുഷ്യനെ അവര്‍ അത്രത്തോളം സ്നേഹിച്ചിട്ടുണ്ടാകണം.ഹോസ്പിറ്റലിലെ ഇരുവരുടെയും അവസാനത്തെ ഒത്തുചേരലാണ് തിരക്കഥ എന്ന ചിത്രമെഴുതാന്‍ പ്രേരണയായതെന്നും രഞ്ജിത്ത് വ്യക്തമാക്കുന്നു.പക്ഷേ സിനിമയിലെ കഥാപാത്രങ്ങളായ മാളവികയും, അജയചന്ദ്രനും കമല്‍ഹാസനും ശ്രീവിദ്യയുമല്ലായെന്നും അവരുടെ ജീവിതകഥയല്ല ‘തിരക്കഥ’ എന്ന സിനിമയില്‍ പറഞ്ഞതെന്നും രഞ്ജിത്ത് അഭിമുഖ സംഭാഷണത്തില്‍ വിശദീകരിക്കുന്നുണ്ട്.
Post Your Comments