CinemaGeneralNEWSNostalgia

ഇന്നസെന്‍റിന് ഭ്രാന്ത് വരാതിരിക്കാന്‍ മോഹന്‍ലാലിന്റെ പ്രാര്‍ത്ഥന

സത്യന്‍ അന്തിക്കാട് ചിത്രമായ രസതന്ത്രത്തില്‍ ആരോടും പറയരുതെന്നും പറഞ്ഞു ഏല്‍പ്പിക്കുന്ന രഹസ്യം മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയാതെ രാത്രി ഉറക്കെ വിളിച്ചുപറഞ്ഞ് ആകെ അബദ്ധത്തില്‍ ആകുന്ന മണിയനാശാരിയെ പ്രേക്ഷകര്‍ മറക്കില്ല. അതിനോട്‌ ചേര്‍ന്ന് നില്‍ക്കുന ഒരു തമാശ ജീവിതത്തില്‍ നിന്നും പങ്കുവയ്ക്കുകയാണ് ഇന്നസെന്റ്‌.

വിജയങ്ങള്‍ സമ്മാനിച്ച ചിത്രങ്ങള്‍ നല്കിയ ഒന്നാണ് മോഹന്‍ലാല്‍- ഇന്നസെന്റ്‌ കൂട്ട്. അവര്‍ക്കിടയിലെ ഒരു സൌഹൃദ നിമിഷത്തിലെ രസകരമായ സംഭവം പങ്കുവയ്ക്കുകയാണ് ഇന്നസെന്റ്‌.

ഒരിക്കല്‍ ലാല്‍ കണ്ണടച്ച് ധ്യാനനിരതനായി ഇരിക്കുന്നത് കണ്ടപ്പോള്‍ ഇന്നസെന്റ്‌ ചോദിച്ചു.
‘നിങ്ങള്‍ പ്രാര്‍ത്ഥിക്കുകയായിരുന്നോ?’
‘അതെ.’
‘എന്താ പ്രാര്‍ത്ഥിച്ചത്?’
ഒരു ചിരിയായിരുന്നു അതിനുള്ള ലാലിന്റെ മറുപടി.
‘ചിരിക്കാതെ കാര്യം പറയെടോ.’ ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ ലാല്‍ പറഞ്ഞു.
‘നിങ്ങള്‍ക്ക് ഭ്രാന്ത് വരരുതേ എന്നായിരുന്നു ദൈവത്തോടുള്ള എന്റെ പ്രാര്‍ത്ഥന.’

‘അതെന്താ.’ ആകാംക്ഷ കെട്ടിനിര്‍ത്താനാവാതെ തിരക്കിയ ഇന്നസെന്റിനോട്‌ മോഹന്‍ലാല്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.
‘എന്റെ ബുദ്ധിമോശം കൊണ്ട് പല കാര്യങ്ങളും നിങ്ങളോട് തുറന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് ഭ്രാന്തെങ്ങാനും വന്നാല്‍ അതെല്ലാം ലോകമറിയുമല്ലോ എന്നാണെന്റെ ഭയം. അതുകൊണ്ട് ഞാന്‍ ദൈവത്തോട് ഇപ്പോള്‍ സ്ഥിരമായി ആവശ്യപ്പെടാറുള്ളത് നിങ്ങള്‍ക്ക് ഭ്രാന്ത് വരരുതേ എന്നാണ്.

shortlink

Related Articles

Post Your Comments


Back to top button