CinemaNEWSNostalgia

വിനയന്റെ ക്ഷണം കുഞ്ചാക്കോ ബോബന്‍ നിരസിച്ചു

വിനയന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘ആകാശഗംഗ’. ഹൊറര്‍ മൂഡിലുള്ള ചിത്രത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഈ ചിത്രത്തിലേക്ക് ആദ്യം നായകനായി തീരുമാനിച്ചിരുന്നത് അന്നത്തെ ചോക്ലേറ്റ് ഹീറോയായിരുന്ന കുഞ്ചാക്കോ ബോബനെയാണ്, എന്നാല്‍ സംവിധായകന്‍ വിനയന്റെ ക്ഷണം കുഞ്ചാക്കോ ബോബന്‍ നിരസിക്കുകയായിരുന്നു. വിനയന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ കുഞ്ചാക്കോ ബോബന് താല്‍പര്യമുണ്ടായിരുന്നെങ്കിലും ചാക്കോച്ചന്‍ അത് നിരസിക്കാനുണ്ടായ കാരണം ‘മയില്‍പ്പീലിക്കാവ്’ എന്ന ഹൊറര്‍ ചിത്രത്തിന്‍റെ പരാജയമായിരുന്നു. ചോക്ലേറ്റ് ഹീറോയായി തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു കുഞ്ചാക്കോ ബോബന് ‘ആകാശഗംഗ’യിലേക്കുള്ള ക്ഷണം ലഭിക്കുന്നത്. ചോക്ലേറ്റ് ഹീറോയായി മാത്രം അഭിനയിച്ചു കൊണ്ടിരുന്ന കുഞ്ചാക്കോ ബോബന്‍ വേറിട്ടൊരു പരീക്ഷണത്തിനുവേണ്ടി ഏറ്റെടുത്ത ചിത്രമായിരുന്നു ‘മയില്‍പ്പീലിക്കാവ്’. ഈചിത്രം ബോക്സ്ഓഫീസില്‍ പരാജയമായതോടെ ഹൊറര്‍ മൂഡിലുള്ള ചിത്രങ്ങള്‍ സ്വീകരിക്കാന്‍ പിന്നീട് താരം തയ്യാറായില്ല.

shortlink

Post Your Comments


Back to top button