ആവശ്യമില്ലാത്ത പ്രശ്നങ്ങള്‍ സൃഷ്ടിച്ച് സിനിമ വ്യവസായത്തെ തച്ചുടക്കാന്‍ ശ്രമിക്കുന്ന തീയേറ്റര്‍ ഉടമകള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുകയാണ് സിനിമാ സംഘടനകള്‍. യാതൊരുവിധമായ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും, വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും അറിയിച്ചു കഴിഞ്ഞു. ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ നടത്തുന്ന നാടകമാണിതെന്നും ഇവര്‍ ചേര്‍ന്ന യോഗത്തില്‍ ആരോപണമുണ്ടായി. സിനിമാ സമരം തീരുന്നതുവരെ അന്യഭാഷാ ചിത്രങ്ങളുടെ റിലീസും അനുവദിക്കില്ലായെന്ന തീരുമാനമെടുത്താണ് ഇരുസംഘടനകളും യോഗം അവസാനിപ്പിച്ചത്. സമരം അവസാനിച്ചാല്‍ ക്രിസ്മസ് ചിത്രങ്ങള്‍ മാത്രമാകും റിലീസ് ചെയ്യുക ഒരു മാസത്തേക്ക് മറ്റൊരു സിനിമകളുടെയും റിലീസ് ഉണ്ടാവുകയില്ല.
Post Your Comments