ബോളിവുഡിന്റെ മസില്‍ ഖാന്‍ സല്മാന്‍ ഖാന്റെ യഥാര്‍ത്ഥ സ്വഭാവമെന്തെന്ന് അജയ് എന്ന മാധ്യമപ്രവര്‍ത്തകന്‍ വെളിപ്പെടുത്തുന്നു. 25 തവണയിലധകം സല്‍മാനുമായി അടുത്തിടപഴകാന്‍ അവസരം കിട്ടുകയും പത്തിലധികം അഭിമുഖങ്ങളും എടുക്കാനും സാധിച്ച അജയ് സല്‍മാനെ പരിചയപ്പെട്ട കാര്യം പറയുന്നു. സാധാരണ ഗതിയില്‍ മറ്റു താരങ്ങളൊന്നു ചോദിക്കാത്ത ചോദ്യമാണ് സല്മാണ്ണ്‍ തന്നോട് ചോദിച്ചത്. ആദ്യമായി സല്‍മാനെ കാണാന്‍ ഒരു ചിത്രത്തിന്റെ സെറ്റിലെത്തിയപ്പോള്‍ നീ ജേര്‍ണലിസം കോഴ്‌സ് കഴിഞ്ഞിട്ടുണ്ടോ എന്നായിരുന്നു നടന്റെ ആദ്യ ചോദ്യമെന്ന് അദ്ദേഹം പറയുന്നു.
മറ്റു താരങ്ങളെ അപേക്ഷിച്ച് പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന നടനാണ് സല്‍മാന്‍. ചിത്രീകരണ സമയത്ത് വാനിനു പുറത്ത് എല്ലായ്‌പ്പോളും ആളുകളുമായി അദ്ദേഹം സംസാരിച്ചു നില്‍ക്കുക്കും. പലപ്പോഴും സെറ്റിലെത്തി മാറി നില്‍ക്കുന്ന തന്നെ അടുത്തു വിളിച്ച് കൂടെയിരുത്തി സല്‍മാന്‍ സംസാരിക്കാറാണ് പതിവെന്നും അജയി പറയുന്നു.
ചിത്രീകരണത്തിനെത്തുമ്പോള്‍ വീട്ടില്‍ നിന്നും കൊണ്ടുവരുന്ന ഭക്ഷണം മാത്രമേ സല്‍മാന്‍ കഴിക്കൂ. പക്ഷേ കൊണ്ടു വരുന്നത് ഒരു പത്തമ്പത് പേര്‍ക്ക് കഴിക്കാനുളള ഭക്ഷണമായിരിക്കുമെന്ന് അജയ് പറയുന്നു. വെജിറ്റേറിയന്‍ ഭക്ഷണം വേണ്ടവര്‍ക്കായി ബാന്ദ്രെയിലെ വീട്ടില്‍ നിന്ന് പ്രത്യേകം കൊണ്ടുവരുന്ന ശീലവും സല്മാനുണ്ട് .
ഒരിക്കല്‍ ബിഗ് ബോസ് 4 ന്റെ ചിത്രീകണത്തിനിടെ മുഖം ആകെ വികൃതമായ രീതിയിലുണ്ടായിരുന്ന ഒരു മനുഷ്യന്‍ നില്‍ക്കുന്നതു കണ്ടു. പേഴ്‌സണല്‍ സ്റ്റാഫിനെ വിട്ട് കാര്യങ്ങളന്വേഷിച്ച സല്‍മാന്‍ ഒടുവില്‍ വേണ്ടത്ര പണം നല്‍കി അയാളെ സഹായിച്ചിരുന്നു. കൂടാതെ ഇയാളുടെ സഹോദരിയുടെ പക്കല്‍ നിന്നും ചികിത്സിക്കുന്ന ഡോക്ടറുടെ നമ്പര്‍ വാങ്ങി സംസാരിക്കുകയും ചെയ്തു. പണമില്ലാത്തതുകാരണം ശസ്ത്രക്രിയ നടത്താന്‍ വഴിയില്ലാതെ നില്‍ക്കുകയായിരുന്നു ഇവര്‍.
ഒരിക്കല്‍ സല്‍മാനോടൊപ്പം നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് പഠനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന മകന് ഒരു ലാപ്‌ടോപ്പ് വേണമെന്ന ആവശ്യവുമായി ഒരു സ്ത്രീ നടന്റെ അടുത്തെത്തുന്നത്. ഉടന്‍ തന്നെ സ്റ്റാഫിനെ വിട്ട് അവര്‍ക്ക് ഒരു ലാപ്‌ടോപ് നല്‍കാന്‍ ഏര്‍പ്പാടുണ്ടാക്കുകായിരുന്നു
ഉയര്‍ച്ച കൈവരിക്കുന്നതോടെ പല നടന്മാരും ചെറിയ വീടുകളില്‍ നിന്ന് ബംഗ്ലാവിലേക്കു താമസം മാറ്റാറാണ് സാധാരണ പതിവ്. എന്നാല്‍ സല്‍മാന്‍ തന്റെ രക്ഷിതാക്കള്‍ താമസിക്കുന്ന ഒരു ചെറിയ അപ്പാര്‍ട്ടുമെന്റിലായിരുന്നു വളരെനാള്‍ താമസം. കോടികള്‍ ചിലവഴിച്ച് ഒരു അപ്പാര്‍ട്ട്‌മെന്റ് താരം സ്വന്തമാക്കിയെങ്കിലും പിതാവ് താമസം മാറാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് സല്‍മാന്‍ അവിടെ തന്നെ താമസമാക്കുകയായിരുന്നു.
Post Your Comments