CinemaGeneralNEWS

ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ഇനി വെള്ളിത്തിരയിലും

ക്രിക്കറ്റില്‍ എതിരാളികളെ കറക്കി വീഴ്ത്തുന്നതില്‍ കേമനായ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ഇനി വെള്ളിത്തിരയിലും. താരം വെള്ളിത്തിരയിലും ബൗള്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ്. വെങ്കട് പ്രഭു ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം ചെന്നൈ 600028ന്റെ മൂന്നാം ഭാഗത്തിലാണ് അശ്വിന്‍ എത്തുക. ചിത്രത്തിന്റെ പുതിയ ഭാഗത്തേക്ക് അശ്വിനെ ഉള്‍പ്പെടുത്താന്‍ സംവിധായകന്‍ വെങ്കട്പ്രഭുവിന്റെ തീരുമാനം അശ്വിന്‍ സമ്മതിച്ചതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ അടുത്തകാലത്ത് തിയേറ്ററുകളില്‍ എത്തിയിരുന്നു. രണ്ടാം ഭാഗത്ത് അശ്വിനെ എത്തിക്കന്‍ ശ്രമിച്ചിരുന്നെങ്കിലും താരത്തിന്റെ തിരക്കുകള്‍ കാരണം സാധിച്ചിരുന്നില്ല. മൂന്നാംഭാഗത്തില്‍ താരത്തെ ഉള്‍പ്പെടുത്തുക തന്നെ ചെയ്യുമെന്നാണ് സംവിധായകന്‍ പറയുന്നത് . അശ്വിന്‍ മികച്ച അന്താരാഷ്ട്ര ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം നേടിയ അവസ്ഥയില്‍ താരത്തെ ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ സന്തോഷം പകരുന്ന കാര്യമാണെന്ന് വെങ്കട്പ്രഭു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button