
ജയലളിതയുടെ ഓര്‍മ്മകളുമായി നടി ശ്രീദേവി പോയസ് ഗാര്‍ഡനിലെത്തി. വാര്‍ത്ത അണ്ണാ ഡി എം കെ രഹസ്യമായി സൂക്ഷിച്ചിരുന്നു. പോയസ് ഗാര്‍ഡനില്‍ നിന്നും പുറത്തു വന്ന ഫോട്ടോയില്‍ ശശികലയുമായുള്ള കൂടികാഴ്ച്ച താരം നടത്തിയായും സൂചനയുണ്ട്. എന്നാല്‍ ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ച എന്തായിരുന്നുവെന്ന വിവരം പുറത്തു വന്നിട്ടില്ല.
പോയസിലെ എം ജി ആര് സ്മാരകത്തില്‍ ശ്രീദേവി പുഷ്പാര്‍ച്ചന നടത്തി. താനുംജയലളിതയും ഒരുമിച്ചഭിനയിച്ച ഫോട്ടോയും താരം ട്വിറ്ററിലൂടെ പങ്കുവെച്ചു.
ആദി പരാശക്തി എന്ന ചിത്രത്തില്‍ ശക്തിയായി ജയയും മുരുകനുമായി ശ്രീദേവിയും അഭിനയിച്ചിരുന്നു. അവരോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും ട്വിറ്ററില്‍ ശ്രീദേവി കുറിച്ചു.
Post Your Comments