“പ്രേമം” എന്ന സിനിമയിൽ മേരിയുടെ ഒപ്പം നടക്കുന്ന ആ ഒരു കൊച്ചു പയ്യൻ, അല്‍ത്താഫ്, ഇന്നൊരു മുഴുനീള സിനിമ തയ്യാറാക്കി വച്ച് അതിന്‍റെ ഡബ്ബിംഗ് പണികളുമായി മുന്നോട്ടു നീങ്ങുകയാണ്. 2017’ല്‍ നിവിന്‍ പോളിയുടേതായി പുറത്തിറങ്ങാന്‍ പോകുന്ന ആദ്യത്തെ മലയാള ചിത്രമായിരിക്കും അല്‍ത്താഫ് സംവിധാനം ചെയ്യുന്ന “ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള”. “പ്രേമം” എന്ന ചിത്രത്തിന്‍റെ ഭാഗമായവരില്‍ പലരും ഈ ചിത്രത്തിലുമുണ്ട്. നിവിന്‍ പോളി ആദ്യമായി ഇരട്ടവേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും “ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള”യ്ക്കു സ്വന്തം. ശ്രിന്ദയും ഈ ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നത്.
ഒരു കുടുംബത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കി പറയുന്ന ചിത്രത്തില്‍ റിയലിസ്റ്റിക് കോമഡിയ്ക്കാണ് ഏറെ പ്രാധാന്യം. ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് തിരിഞ്ഞിരിക്കുകയാണ് ടീം ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള
Post Your Comments