നൂറുകണക്കിന് സിനിമകളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത കലാഭവന്‍ മണിയുടെ ജീവിതം ഇനി വെള്ളിത്തിരയിലേയ്ക്ക്.
കരുമാടിക്കുട്ടന്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ ചിത്രങ്ങളില്‍ മണിക്ക് ശ്രദ്ധേയമായ വേഷങ്ങള്‍ സമ്മാനിച്ച സംവിധായകന് വിനയനാണ് മണിയുടെ സംഭവബഹുലമായ ജീവിതകഥ സിനിമയാക്കുന്നത്.
ഹോര്‍ട്ടികോര്‍പ് ചെയര്‍മാനായി ചുമതലയേറ്റശേഷമിട്ട ഫെയ്സ്ബുക്ക് പോസ്റ്റിലാണ് വിനയന് ഇക്കാര്യം പറഞ്ഞത്. കൂടാതെ മാറുമറയ്ക്കല്‍ സമരത്തിന് നേതൃത്വം കൊടുത്ത ചേര്‍ത്തലക്കാരി നങ്ങേലിയുടെ കഥയും സിനിമയാക്കാന്‍ ആലോചിക്കുന്നുണ്ടെന്നും വിനയന് പറയുന്നു.
കല്ല്യാണസൗഗന്ധികം മുതല്‍ വിനയന്റെ പ്രധാന ചിത്രങ്ങളിലെല്ലാം മണിയുണ്ട്. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും തിരുവനന്തപുരം ഐ.എഫ്.എഫ്.കെയിലും കലാഭവന്‍ മണിയെ അവഗണിച്ചുവെന്ന് ആരോപിച്ച് വിനയന് ചലച്ചിത്ര അക്കാദമിക്കെതിരെ രംഗത്തെത്തിയിരുന്നു.
Post Your Comments