CinemaGeneralNEWS

ആസ്ത്രേലിയയില്‍ തിരക്കുള്ള കാന്‍സര്‍ വിദഗ്ധനാണെങ്കിലും മനസ്സ് തകഴിയിലാണ്- രാജ് നായര്‍

രാജ് നായര്‍ എന്ന പേര് മലയാളിക്ക് അത്ര പരിചിതമല്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ മുത്തച്ഛന്‍ പ്രിയ എഴുത്തുകാരന്‍ തകഴി ശിവശങ്കരപിള്ളയെ മലയാളികള്‍ മറക്കില്ല.

രണ്ടാമത്തെ സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് തകഴി ശിവശങ്കരപിള്ളയുടെ ചെറുമകനും ഓസ്ട്രേലിയന്‍ മലയാളിയുമായ രാജ് നായര്‍. രണ്ടായിരത്തി പത്തില്‍ പുറത്തിറങ്ങിയ പുണ്യം അഹം ആണ് രാജ് നായരുടെ ആദ്യ സിനിമ.

മുത്തച്ഛനെ പോലെ എഴുത്തിന്റെ വഴിയെ പോകാനായിരുന്നു രാജ് നായര്‍ ആഗ്രഹിച്ചത്. എന്നാല്‍ അപ്പൂപ്പന്‍ തന്നെ നിര്‍ബന്ധിച്ച്‌ ഹോങ്കോംഗില്‍ പഠനത്തിന് അയച്ചു. അങ്ങനെ ആസ്ത്രേലിയയില്‍ തിരക്കുള്ള കാന്‍സര്‍ വിദഗ്ധനായി തുടരുമ്പോഴും മനസ് തകഴിയിലാണെന്നു രാജ് നായര്‍ പറയുന്നു. പൃഥിരാജും സംവൃതാ സുനിലും അഭിനയിച്ച ചിത്രമാണ് പുണ്യം അഹം.

shortlink

Related Articles

Post Your Comments


Back to top button