CinemaNEWSNostalgia

സംവിധായകന്‍ രാജേഷ് പിള്ള പറഞ്ഞു മഞ്ജു വാര്യര്‍ അനുസരിച്ചു പിന്നീട് സംഭവിച്ചത്….

കുഞ്ചാക്കോ ബോബന്റെ നായികയായിട്ടായിരുന്നു മഞ്ജു വാര്യരുടെ സിനിമയിലേക്കുള്ള രണ്ടാം തിരിച്ചു വരവ്,’ഹൗ ഓള്‍ഡ്‌ ആര്‍ യു’ എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ മടങ്ങിവരവ്. അതിനുശേഷം കുഞ്ചാക്കോബോബനും മഞ്ജു വാര്യരും ഒന്നിച്ച ചിത്രമായിരുന്നു രാജേഷ് പിള്ളയുടെ ‘വേട്ട’. വേട്ടയുടെ ചിത്രീകരണസമയത്താണ് രസകരമായ ഒരു സംഭവം ഉണ്ടാകുന്നത്. ചിത്രത്തില്‍ പോലീസ് ഓഫീസറായ മഞ്ജു കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തെ തല്ലുന്ന ഒരു രംഗമുണ്ട്, പക്ഷേ മഞ്ജു വാര്യരിന്റെ ആഷോട്ടിലെ പ്രകടനം സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് തൃപ്തി ആയില്ല. കുഞ്ചാക്കോ ബോബന്റെ മുഖത്ത് കൈകൊള്ളരുതെന്ന തരത്തില്‍ അടിക്കുന്നതായി ഭാവിച്ച മഞ്ജുവിനോട് ശക്തമായിതന്നെ അടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു രാജേഷ് പിള്ള. അവസാനം കുഞ്ചാക്കോ ബോബന്റെ കരണത്ത് ശക്തമായി അടിച്ചപ്പോഴാണ്‌ രാജേഷിലെ സംവിധായകന്‍ തൃപ്തനായത്.ഷോട്ട് എടുത്തശേഷം കരണത്തടിച്ച മഞ്ജുവിനും അടിയുടെ വേദനസഹിച്ച കുഞ്ചാക്കോ ബോബനും രാജേഷ് പിള്ള കയ്യടി നല്‍കി അഭിനന്ദിച്ചു.

shortlink

Post Your Comments


Back to top button