സിനിമാസമരത്തിന് പരിഹാരം കാണാന്‍ കഴിയാത്തതിനു കാരണം ലിബര്‍ട്ടി ബഷീറിന്‍െറ ഏകാധിപത്യ മനോഭാവമാണെന്ന വിമര്‍ശനവുമായി വിതരണക്കാരുടെ സംഘടനാ നേതാവ് സിയാദ് കോക്കര്‍. സംസ്ഥാനത്തെ തിയേറ്റര്‍ ഉടമകളില്‍ ഒരുവിഭാഗം തട്ടിപ്പുകാരാണെന്നും സിയാദ് കോക്കര്‍ പറഞ്ഞു. ലിബര്‍ട്ടി ബഷീറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സിയാദ് കോക്കര്‍ നടത്തിയത്.
തിയേറ്റര്‍ ഉടമകളില്‍ പലരും എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീറിന് എതിരാണ്. എന്നാല്‍ അവര്‍ ബഷീറിനെതിരെ പറയാന്‍ മടിക്കുകയാണ്. സിനിമാസമരം പരിഹരിക്കുന്നതിന്‍െറ ഭാഗമായി ജുഡീഷ്യല്‍ കമ്മീഷനെ വച്ച് പ്രശ്നങ്ങള്‍ പഠിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം സ്വീകാര്യമാകാത്ത തിയറ്റര്‍ ഉടമകളില്‍ ഒരുവിഭാഗം തട്ടിപ്പുകാരാണെന്നും സാമ്പത്തിക തിരിമറിക്ക് പുറമെ തദ്ദേശസ്ഥാപനങ്ങളെയും തിയേറ്ററുകാര്‍ പറ്റിക്കുന്നുണ്ടെന്നും സിയാദ് കോക്കര്‍ തുറന്നടിച്ചു.
തിയറ്റര്‍ വിഹിതം പങ്കിടുന്നതിനെചൊല്ലിയുള്ള തര്‍ക്കമാണ് സിനിമ സമരത്തിന് വഴിവച്ചത്. അതിലൂടെ തിയേറ്റര്‍ പ്രതിസന്ധി ഉണ്ടായിരിക്കുകയാണ്. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റര്‍ വിഹിതം കൂട്ടിനല്‍കിയാല്‍ മാത്രമേ ചിത്രങ്ങള്‍ ഇനി റിലീസ് ചെയ്യുകയുള്ളുവെന്നും സിയാദ് കോക്കര്‍ പറഞ്ഞു.
Post Your Comments