BollywoodCinema

‘ആമിറിന്റെ അഭിപ്രായമല്ല എനിക്കുള്ളത്’; ദംഗലിനെക്കുറിച്ച് സല്‍മാന്‍ ഖാന്‍

ബോളിവുഡിലെ താരങ്ങള്‍ തമ്മില്‍ പലപ്പോഴും വാക്പോരാണ്.ആമിറിന്റെ അഭിപ്രായമല്ല എനിക്കുള്ളത് ദംഗലിനെക്കുറിച്ച് സല്‍മാന്‍ ഖാന്‍
ബോളിവുഡിലെ താരങ്ങള്‍ തമ്മില്‍ പലപ്പോഴും വാക്പോരാണ്. സിനിമയെ സംബന്ധിക്കുന്ന ഏതെങ്കിലുമൊരു വിഷയത്തെക്കുറിച്ച് ഒരു നടന്‍ ആധികാകാരിമായി പറഞ്ഞാല്‍ മറ്റൊരു നടന്‍ വിമര്‍ശനവുമായി രംഗത്തെത്തും ബോളിവുഡില്‍ ഇത് സര്‍വ്വ സാധാരണമാണ്. എന്നാല്‍ ഒരേ മനസ്സോടെയാണ് ബോളിവുഡ് താരങ്ങളെല്ലാം ദംഗല്‍ എന്ന ആമിര്‍ ചിത്രം ആസ്വദിക്കുന്നത്. ഒടുവിലായി ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനും ചിത്രംകണ്ടിറങ്ങിയ ശേഷം ദംഗല്‍ എന്ന ചിത്രത്തെ വാനോളം പുകഴ്ത്തുകയാണ്. സ്വന്തം ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് ആമിറിന്റെ അഭിപ്രായത്തില്‍ ലഗാനാണെന്ന് തോന്നുന്നു പക്ഷേ എനിക്ക് ആ അഭിപ്രായം ഇല്ല കാരണം ആമിറിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം ദംഗലാണ്. ബോളിവുഡിന്റെ മസില്‍ ഹീറോ സല്‍മാന്‍ പറയുന്നു. രാജ്യത്തെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാവും ദംഗലെന്നും സല്‍മാന്‍ ട്വിറ്ററില്‍ കുറിക്കുന്നു.

shortlink

Post Your Comments


Back to top button