ജയറാമിന്റെ ഭാര്യയായ പാര്‍വതിയും മകന് കളിദാസും ജയറാമിന് നല്കിയ ഇരട്ടപ്പേരാണ് ‘വെടിമുത്തയ്യ’ . ജയറാം വെടിമുത്തയ്യ ആയതിനു പിന്നിലെ രസകരമായ കഥ ഇങ്ങനെ:
ജയറാം ഒരിക്കല്‍ ഒരു എയര്‍ഗണ്‍ വാങ്ങി. എയര്ഗണ്ലെ ഉന്നം പരീക്ഷിക്കാനായി ജയറാം മദ്രാസിലെ തന്റെ വീട്ടുമുറ്റത്തെ മരത്തിനുമുന്നിലിരുന്ന ഒരു ഓന്തിനെ ലക്ഷ്യംവെച്ചു. ഭാര്യയോടും മക്കളോടും വീരവാദം മുഴക്കികൊണ്ട് ജയറാം തന്റെ ജോലി ആരംഭിച്ചു. എയര്‍ഗണില്‍ നിരവധി പെലറ്റ്സിട്ട് അടിച്ചു നോക്കിയിട്ടും ഓന്തിനു ചലനമുണ്ടായില്ല. ഇതുകണ്ട് ചിരയടക്കാന് കഴിയാതെ പാര്‍വതിയും മക്കളും ജയറാമിന്റെ തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നു. വീരവാദം മുഴക്കിയ ജയറാം തോറ്റ്കൊടുക്കാന്‍ തയ്യാറായില്ല അവസാനം വാച്ച്മാനെ വിളിച്ചു ഓന്തിനെ തല്ലിക്കൊല്ലുകയും അതിനെ ഒരു ചരടില്‍ കെട്ടി കെട്ടിതൂക്കിയിട്ടിട്ട് എയര്‍ഗണ്‍ പരിശീലനം തുടരുകയും ചെയ്തു. എന്നിട്ടും ഒരു പെലറ്റ്പോലും ഓന്തിന്റെ ശരീരത്ത്കൊള്ളിക്കാന് ജയറാമിന് കഴിഞ്ഞില്ല അതോടെ ഭാര്യയും മക്കളും ചേര്‍ന്ന് ജയറാമിന് ‘വെടിമുത്തയ്യ’ എന്ന പേര് നല്കി .
Post Your Comments