ചൂണ്ടുവിരലിൻ കറക്കത്തിൽ ഉലകത്തെ തനിക്കും ചുറ്റും ഭ്രമണം ചെയ്യിക്കുന്ന താരമാണ് രജനീകാന്ത്. അദ്ദേഹത്തെ കണ്ടപ്പോള്‍ ഉണ്ടായ ഒരു അനുഭവം തുറന്നു പറയുകയാണ് മഞ്ജു വാര്യര്‍.
ഒറ്റത്തവണയേ രജനി സാറിനെ നേരിട്ടു കണ്ടിട്ടുള്ളൂ. അതും രണ്ടു വർഷം മുമ്പ്. ലിംഗയുടെ ഷൂട്ടിംഗ് സമയത്ത് രാമോജി ഫിലിം സിറ്റിയിൽ വച്ചായിരുന്നു കൂടികാഴ്ച. സിനിമയിലേക്കുള്ള തിരിച്ചു വരവറിഞ്ഞപ്പോൾ ‘വെൽകം ബാക്’ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശംസ. അന്ന് ഒപ്പം നിന്ന് ഫോട്ടോയുമെടുത്തു. പക്ഷേ ആ ഫോട്ടോയെടുത്തയാളെ പിന്നെ കണ്ടില്ല. രജനി സിനിമകളിലെ സീൻ പോലെ എങ്ങോട്ടോ മാഞ്ഞു പോയ പോലെ… ഇന്നും ആ ഫോട്ടോയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് താനെന്നും ചിലപ്പോൾ ഒരു നാൾ വായുവിലൊന്ന് വിരൽ കൊണ്ട് വരച്ച് രജനി സാർ തന്നെ ആ ഫോട്ടോ മുന്നിലെത്തിക്കുമായിരിക്കുമെന്നും മഞ്ജു വാര്യര്‍ പറയുന്നു
Post Your Comments