BollywoodCinemaGeneralNEWS

കുട്ടികള്‍ക്ക് അലക്സാണ്ടര്‍ എന്ന് പേരിടാമെങ്കില്‍ ഇങ്ങനെയും പേരിടാം രോഷവുമായി ഋഷി കപൂര്‍

ബോളിവുഡ് സൂപ്പര്‍ താരം കരീനയ്ക്ക് ആണ്‍കുഞ്ഞ് പിറന്നതിനുപിന്നാലെ കുഞ്ഞിന്റെ പേരിനെ ചൊല്ലിയാണ് പുതിയ വിവാദം. തൈമുര്‍ അലിഖാന്‍ പട്ടൗഡി എന്നാണ് കരീന തന്റെ കുഞ്ഞിനു പേരിട്ടിരിക്കുന്നത്. സ്വേച്ഛാധിപതിയായ തൈമൂറിന്റെ പേര് കുഞ്ഞിന് നല്‍കിയതാണ് ബോളിവുഡിലെ പുതിയ വിവാദം. മധ്യേഷ്യയില്‍ തിമൂറി സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന തിമൂര്‍ ബിന്‍ തരഘായ് ബര്‍ലാസിന്റെ പേരില്‍ നിന്നാണ് തൈമുര്‍ എന്ന പേര് ഉരുത്തിരിഞ്ഞത്. ഇത്തരമൊരു പേര് നല്‍കിയതിനെതുടര്‍ന്ന് ട്വിറ്ററില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. തൈമുര്‍ പേര് വിവാദമായ സാഹചര്യത്തില്‍ പ്രതിഷേധം ഉയര്‍ത്തുന്നവര്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് കരീനയുടെ ഇളയച്ഛന്‍ ഋഷി കപൂര്‍.

സ്വന്തം കുഞ്ഞിന് എന്തു പേരിടണം എന്നത് മാതാപിതാക്കളുടെ സ്വാതന്ത്ര്യമാണെന്നും ആളുകൾ പോയി സ്വന്തം ജോലിയില്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും ഋഷി കപൂര്‍ ട്വിറ്റര്‍ കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അലക്‌സാണ്ടറും സിക്കന്ദറുമെല്ലാം മുനിമാരായിരുന്നില്ലായെന്നും . ഈ പേരുകളെല്ലാം ലോകത്തില്‍ ഇപ്പോഴും കുട്ടികള്‍ക്ക് ഇടുന്നുണ്ടെന്നും ഋഷി കപൂര്‍ പറയുന്നു .

shortlink

Related Articles

Post Your Comments


Back to top button