വിതരണക്കാരും തീയേറ്റര്‍ ഉടമകളും തമ്മിലുള്ള സമരം ശക്തമായതോടെ തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന പുലിമുരുകനടക്കമുള്ള ചിത്രങ്ങളുടെ പ്രദര്‍ശനം പിന്‍വലിക്കുമെന്ന് വിതരണക്കാര്‍ നേരെത്തെ അറിയിച്ചിരുന്നു. നിലവില്‍ തീയറ്റര്‍ സംഘടനകളുടെ നിലപാടിനോട് അതൃപ്തി രേഖപ്പെടുത്തുകയാണ് ഭൂരിഭാഗം സിനിമാപ്രേക്ഷകരും. നല്ലരീതിയുള്ള തീയേറ്റര്‍ സൗകര്യമൊരുക്കിയിട്ടുവേണം അധികൃതര്‍ കളക്ഷനില്‍ കടുംപിടുത്തം പിടിക്കാന്‍ എന്നതാണ് പലരുടെയും അഭിപ്രായം. തീയേറ്ററില്‍ നിന്ന് ലഭിക്കുന്നതിന്റെ 50% തങ്ങള്‍ക്കു ലഭിക്കണമെന്ന കടുത്ത നിലപാടിലാണ് തീയേറ്റര്‍ ഉടമകള്‍. ഒരുകാരണവശാലും ഇത് അംഗീകാരക്കാനാകില്ലായെന്ന തീരുമാനം നിര്‍മ്മാതാക്കളും,വിതരണക്കാരും ചേര്‍ന്ന് അറിയിച്ചതോടെ സിനിമാ സമരം കൂടുതല്‍ രൂക്ഷമാകുകയായിരുന്നു. ഇതിന്റെ സാഹചര്യത്തില്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന പുലിമുരുകന്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ പിന്‍വലിക്കാനായിരുന്നു വിതരണക്കാരുടെ നീക്കം. എന്നാല്‍ അത്തരത്തില്‍ ഒരു തീരുമാനം ഉപേക്ഷിച്ചതായിട്ടാണ് പുതിയ വിവരം. അതുകൊണ്ട് തന്നെ ഈക്രിസ്മസ് സീസണിലും പുലിമുരുകനും ഋത്വിക് റോഷനും തീയറ്ററില്‍ നിറഞ്ഞുകളിക്കും. മറ്റു ചിത്രങ്ങളുടെ റിലീസ് പ്രതിസന്ധിയിലായനിലയ്ക്ക് പുലിമുരുകന്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ കളക്ഷനില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകാനാണ് സാധ്യത. അമീർഖാന്റെ ദംഗൽ, വിശാലിന്റെ കത്തിസണ്ടെ തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളും നാളെ തീയേറ്ററുകളിലെത്തും.
Post Your Comments