മമ്മൂട്ടിയും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച ‘ഭാസ്കര്‍ ദി റാസ്കല്‍’ എന്ന ചിത്രത്തിന്റെ തമിഴ്പതിപ്പ് ഒരുക്കാനുള്ള ശ്രമത്തിലാണ് സംവിധായകന് സിദ്ധിക്ക്. മമ്മൂട്ടി അവതരിപ്പിച്ച ‘ഭാസ്ക്കര്‍’ എന്ന കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് സൂപ്പര്‍താരം അരവിന്ദ സ്വാമിയാണ്. എന്നാല്‍ ‘ഭാസ്കര്‍ ദി റാസ്കല്‍’ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിലേക്ക് താന്‍ ആദ്യം പരിഗണിച്ചിരുന്ന പേര് രജനികാന്തിന്റെതായിരുന്നുവെന്നാണ് സിദ്ധിക്കിന്റെ തുറന്നുപറച്ചില്‍. സിനിമയ്ക്ക് വേണ്ടി രജനികാന്തിനെ സമീപിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ കഥകേട്ട രജനികാന്തിന് ഇഷ്ടമാകുകയും അഭിനയിക്കാമെന്ന് താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തതായി സിദ്ധിക്ക് വ്യക്തമാക്കുന്നു. പക്ഷേ മറ്റുള്ള ചിത്രങ്ങളുമായി ബന്ധപ്പെട്ട രജനികാന്തിന്റെ തിരക്കാണ് അദ്ദേഹത്തെ ഇതില്‍നിന്ന് പിന്മാറാന് പ്രേരിപ്പിച്ചതെന്നും സിദ്ധിക്ക് പറയുന്നു.
Post Your Comments