GeneralNEWS

“ജോമോന്റെ വിശേഷങ്ങൾ” ബി ക്ലാസ് – മൾട്ടിപ്ളെക്സ് തീയറ്ററുകളിൽ റിലീസാകുമോ?

തീയറ്റർ ഉടമകളുടെ പിടിവാശി മൂലം തീരെ വഷളായ തരത്തിൽ നീങ്ങുകയാണ് സിനിമാ സമരം. ഇതു കാരണം ഈ ക്രിസ്മസിന് മലയാള സിനിമകൾ ഒന്നും തന്നെ റിലീസാകില്ല എന്ന ഒരു അവസ്ഥയാണ് നിലവിൽ സംജാതമായിരിക്കുന്നത്. എന്നാൽ ചെറിയൊരു മാറ്റം സംഭവിക്കും എന്നൊരു സൂചന ലഭിച്ചിരിക്കുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം നിർവ്വഹിച്ച് ദുൽക്കർ സൽമാൻ പ്രധാന വേഷത്തിലെത്തുന്ന “ജോമോന്റെ സുവിശേഷങ്ങൾ” എന്ന ചിത്രം കേരളത്തിലെ ബി ക്ലാസ് തീയറ്ററുകളിലും, മൾട്ടിപ്ളെക്സുകളിലും പ്രദർശിപ്പിക്കും എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. പ്രസ്തുത തീയറ്ററുകളുടെ ഉടമകൾ കൂട്ടു ചേർന്ന് അതിനുള്ള നടപടികളിലേക്ക് നീങ്ങുന്നതായാണ് അറിയുന്നത്.

“മുന്തിരിവള്ളികൾ തളിർക്കുമ്പോൾ”, “എസ്ര”, “ഫുക്രി” എന്നീ ചിത്രങ്ങളുടെയും റിലീസ് മാറ്റിവയ്ക്കപ്പെട്ട ഈ സാഹചര്യത്തിൽ അന്യഭാഷാ ചിത്രങ്ങൾ ഈ അവസരത്തെ ചൂഷണം ചെയ്ത് ലാഭം കൊയ്യും എന്നാണ് അറിയാൻ സാധിക്കുന്നത്. അന്യഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിൽ വിലക്കില്ല എന്നതാണ് കാരണം. മാത്രമല്ല ദേശീയ ലെവലിലുള്ള മൾട്ടിപ്ളെക്സ് തീയറ്ററുകൾക്ക് കേരളാ എക്സിഹിബിറ്റേഴ്‌സ് ഫെഡറേഷനിൽ അംഗത്വമില്ല എന്നതും ഇവിടെ സഹായകമാകും. എന്തായാലും സിനിമാ സമരം തീരാതെ മലയാള സിനിമാ റിലീസുകൾ സാധാരണഗതിയിൽ നടക്കില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button