സംവിധാന മേഖലയിലെന്നപോലെ അഭിനയ രംഗത്തും മികവ് തെളിയിച്ച വ്യക്തിയാണ് ജൂഡ് ആന്റണി ജോസഫ്. ചെറിയ വേഷങ്ങള്‍ മാത്രം ചെയ്തു അഭിനയലോകത്തു നിന്നിരുന്ന ജൂഡ് ഇപ്പോള്‍ നായകനാകുന്നു. ചിത്രം ഐശ്വര്യവിലാസം ഗുണ്ടാസംഘം.
നവാഗതനായ രാകേഷ് ഗോപനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂഡിനൊപ്പം അജു വര്‍ഗീസും തുല്യപ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജൂഡ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഈ വാര്‍ത്ത പുറത്തുവിട്ടത്. സിനിമാ നടന് ആകണമെന്ന തന്റെ പെരുത്ത ആഗ്രഹം നിനച്ചിരിക്കാത്ത സമയത്ത് വലിയ സ്കെയിലില്‍ നടക്കുകയാണെന്ന് ജൂഡ് കുറിക്കുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഈ പടച്ചോന് ഒരു വലിയ സംഭവമാ എന്ന് പണ്ട് വിനീത് ശ്രീനിവാസന് പറഞ്ഞത് എത്ര ശരിയാണ്. സില്മാനടന് ആകണം എന്ന എന്റെ പെരുത്ത ആഗ്രഹം ഇതാ ഞാന്‍ ഒട്ടും നിനച്ചിരിക്കാത്ത സമയത്ത് വലിയ സ്കെയിലില്‍ നടക്കുന്നു. പ്രിയ സുഹൃത്ത് Ajuവും ഞാനും ലീഡ് റോളുകളില്‍ എത്തുന്ന “ഐശ്വര്യ വിലാസം ഗുണ്ടാ സംഘം ” അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും. രാകേഷ് ഗോപന് സംവിധാനം ചെയ്യുന്ന ചിത്രം ഒരു മുഴുനീള കോമഡി യാണ് .
(ഇനി ഞാന്‍ അത് അഭിനയിച്ച് കുളമാക്കാതിരുന്നാല്‍ മതി എന്റെ കര്‍ത്താവെ. )
ഈ അവസരത്തില്‍ എന്നിലെ നടനെ കണ്ടെത്തിയ Alphonse നോടും നല്ലൊരു വേഷം തന്ന് കൈ പിടിച്ചു ഉയര്‍ത്തിയ Abrid ചേട്ടനോടും, ചങ്ക് ബ്രോസ് Vineeth നോടും Nivin നോടും എന്റെ കടപ്പാട് അറിയിക്കുന്നു. അളിയന്‍സ്, നോം അങ്കത്തിന് ഇറങ്ങുകയാണ്. പൊളിക്കാം അല്ലെ Aju അളിയാ. :) :)
Post Your Comments