GeneralNEWS

‘യേശുദാസ് തിരുത്തിപാടും’; ശബരിമലയില്‍ പുതിയ മാറ്റത്തോടെയുള്ള ഹരിവരാസനം മുഴങ്ങും

അയ്യപ്പന്‍റെ താരാട്ടുപാട്ടായ ഹരിവരാസനത്തിലെ തെറ്റ് യേശുദാസ് തിരുത്തിപാടിയാല്‍ പിന്നീട് അതാകും ശബരിമലയില്‍ കേള്‍പ്പിക്കുകയെന്ന് തന്ത്രി കണ്ഠര് രാജീവര്. യേശുദാസ് പാടിയിരിക്കുന്ന ഹരിവരാസനത്തിലെ മൂന്നാമത്തെ വരിയിലാണ് തെറ്റ് കടന്നുകൂടിയിരിക്കുന്നത്. അരിവിമര്‍ദനം നിത്യനര്‍ത്തനം’ എന്നാണ് യേശുദാസ് ആലപിച്ചിരിക്കുന്നത്. അരി(ശത്രു), വിമര്‍ദനം(നിഗ്രഹം) എന്നിങ്ങനെ പിരിച്ചു പാടുന്നതാണ് ഇതിന്റെ ശരിയായരൂപം. ഇത്തരമൊരു തെറ്റിന്റെ കാര്യം യേശുദാസ് ചൂണ്ടികാട്ടിയപ്പോഴാണ് തന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഈ വരിയിലെ തെറ്റ് തിരുത്തിപാടിയാല്‍ അയ്യനെ ഉറക്കനായി പുതിയ മാറ്റത്തോടെയുള്ള ഹരിവരാസനം ഉപോഗിക്കാമെന്ന് തന്ത്രി യേശുദാസിനോട് വ്യക്തമാക്കിയതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞുതന്ന വരികളാണ് താന്‍ പാടിയതെന്നായിരുന്നു യേശുദാസിന്റെ വിശദീകരണം. ഏറ്റവും ഒടുവില്‍ അയ്യപ്പ ദര്‍ശനം നടത്തിയപ്പോള്‍ അയ്യന്റെ മുന്നില്‍ നിന്ന് ഹരിവരാസനം ആലപിച്ചത് ഈ തിരുത്തലോടെ ആയിരുന്നുവെന്നും യേശുദാസ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button