ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആമിര്‍ ഖാന് ചിത്രമാണ് ദംഗല്‍. ചിത്രം 23ന് തിയേറ്ററുകളില്‍ എത്തുകയാണ്. എന്നാല്‍ ചിത്രം പാകിസ്താനില്‍ റിലീസ് ചെയ്യില്ലെന്നാണ് വിവരം. പാകിസ്താനിലെ ചില മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് പാകിസ്ഥാനിലും ഇന്ത്യയിലും കലാ മേഖലയില്പോലും കടുത്ത പ്രശ്നങ്ങള്‍ ഉണ്ടായി. ഇന്ത്യ പാക് കലാകാരന്മാര്ക്കെതിരെ വിമര്‍ശനമുയര്‍ത്തി. അവരെ സിനിമയില്‍ അഭിനയിപ്പിക്കുന്നതിനും അവര്‍ അഭിനയിച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ പാകിസ്ഥാനില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍ കഴിഞ്ഞ ദിവസം പാകിസ്താന് ഇന്ത്യന്‍ സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചിരുന്നു.
ഇന്ത്യന്‍ ചിത്രങ്ങളുടെ പ്രദര്‍ശനം നിരോധിച്ചപ്പോള്‍ പാക് സിനിമ മേഖലയില്‍ വന്‍ നഷ്ടമാണ് ഉണ്ടായത്. നിരവധി പേര്‍ക്ക് ജോലിയും നഷ്ടപ്പെട്ടിരുന്നു.
Post Your Comments